ഹമാസ് ഭീകരന്റെ മരണം, അഭിനന്ദനവുമായി ലോക നേതാക്കള്‍: തീവ്രവാദം അവസാനിപ്പിച്ച്‌ ജനങ്ങള്‍ സ്വദേശങ്ങളിലേക്ക് മടങ്ങണമെന്ന് നിര്‍ദ്ദേശം;

ഹമാസ് ഭീകരൻ യഹ്യ സിന്‍വറിന്റെ മരണത്തില്‍ പ്രതികരണവുമായി ലോക നേതാക്കള്‍. ഇസ്രയേലിനും, അമേരിക്കയ്‌ക്കും, ലോകത്തിനും നല്ലൊരു ദിവ്‌സം എന്നായിരുന്നു അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്റെ പ്രതികരണം.ഒസാമ ബിന്‍ ലാദന്റെ വധവുമായി ഇതിനെ താരതമ്യപ്പെടുത്തിയ ബൈഡന്‍, ലോകത്ത് എവിടെ പോയി ഒളിച്ചാലും ഭീകരര്‍ക്ക് നീതിയുടെ കണ്ണുകളില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയില്ലെന്നത് വീണ്ടും തെളിഞ്ഞതായി പറഞ്ഞു.അല്പം കാത്തിരിക്കേണ്ടി വന്നാലും, നീതി നടപ്പിലാകും എന്നാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരുപക്ഷെ 2011 ല്‍ അല്‍കൈ്വദ നേതാവ് ഒസാമ ബിന്‍ ലാദനെ വധിച്ചതിനേക്കാള്‍ പ്രാധാന്യമുണ്ട് സിന്‍വറിന്റെ വധത്തിന് എന്നായിരുന്നു മുന്‍ സി ഐ എ ഡയറക്റ്റര്‍ ഡേവിഡ് എച്ച്‌ പെട്രിയസ് പറഞ്ഞത്. ഈ വധത്തിന് എത്രമാത്രം പ്രാധാന്യമുണ്ട് എന്ന് പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം തുടര്‍ന്നു. ബിന്‍ ലാദന്‍ ഒരു പ്രതീകമായിരുന്നു, മുന്‍ നിരയിലെ പോരാളിയല്ല. എന്നാല്‍, സിന്‍വര്‍ ഒരേസമയം ഒരു പ്രതീകമായി തുടരുകയും അതുപോലെ അക്രമങ്ങളില്‍ പങ്കെടുക്കുകയും ചെയ്ത വ്യക്തിയാണ്. അതുകൊണ്ടു തന്നെ ഈ വധത്തിന് പ്രാധാന്യം ഏറെയാണ്, അദ്ദേഹം പറഞ്ഞു.ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തിന് ശേഷം ആരംഭിച്ച ഇസ്രയേല്‍ ആക്രമണം, സിന്‍വറിന്റെ മരണത്തോടെ അതിന്റെ പ്രധാന ലക്ഷ്യം കണ്ടെത്തിയിരിക്കുകയാണ്. സിന്‍വറിന്റെ മരണത്തില്‍ ബ്രിട്ടന്‍ അനുശോചനം രേഖപ്പെടുത്തില്ല എന്ന് പറഞ്ഞ ബ്രിട്ടീഷ് പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മര്‍, എത്രയും പെട്ടെന്ന് ബന്ധികളെ മോചിപ്പിക്കണമെന്നും, യുദ്ധം അവസാനിപ്പിച്ച്‌ സാധാരണ നിലയിലെക്ക് മടങ്ങണമെന്നും ആവശ്യപ്പെട്ടു

Sharing

Leave your comment

Your email address will not be published. Required fields are marked *