സിദ്ദീഖിന് താല്‍ക്കാലിക ആശ്വാസം, അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി; പരാതി വൈകിയത് തിരിച്ചടിയായി;

ന്യൂഡല്‍ഹി: നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ സിദ്ദീഖിന് താല്‍ക്കാലിക ആശ്വാസം. സിദ്ദീഖിന്റെ അറസ്റ്റ് രണ്ടാഴ്ചയ്‌ത്തേക്ക് കോടതി തടഞ്ഞു.രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. അതേസമയം അന്വേഷണവുമായി സഹകരിക്കണമെന്ന് സിദ്ദീഖിനോട് കോടതി ആവശ്യപ്പെട്ടു. കേസില്‍ മുന്‍കൂര്‍ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിദ്ദീഖ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി നടപടി.
ഒടുവില്‍ താഴ്ന്ന് സ്വര്‍ണം, എന്നാലും ജ്വല്ലറിയിലേക്ക് ഓടേണ്ട, ഇന്നത്തെ പവന്‍വില അറിയാംജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. സിദ്ദിഖിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി പരാതി നല്‍കുന്നതില്‍ ഉണ്ടായ എട്ട് വര്‍ഷത്തെ കാലതാമസം ചൂണ്ടിക്കാട്ടി. സമാന സ്വഭാവമുള്ള കേസുകളില്‍ മറ്റുള്ളവര്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ട് എന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് പരിഗണിച്ച്‌ കൊണ്ടാണ് കോടതി അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം നല്‍കിയത്.അതേസമയം ബലാത്സംഗ കേസുകളില്‍ അതിജീവിതമാര്‍ പരാതി നല്‍കുന്നതില്‍ കാലതാമസം വരുത്തുന്നത് സ്വാഭാവികമാണ് എന്നായിരുന്നു നടിക്ക് വേണ്ടി ഹാജരായ അഭിഭാഷക വൃന്ദ ഗ്രോവര്‍ പറഞ്ഞത്. സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടിയും ഹാജരായി ജാമ്യാപേക്ഷയെ എതിര്‍ത്തു. ഐപിസി 376 (ബലാത്സംഗം), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) എന്നിവ പ്രകാരമാണ് സിദ്ദീഖിനെതിരെ കേസെടുത്തിരിക്കുന്നത്.അതിനിടെ വിചാരണക്കോടതി വെക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത് എന്ന് സുപ്രീം കോടതി വ്യക്തമാക്കി. ആരോപണം ഉയര്‍ന്ന് എട്ട് വര്‍ഷമായിട്ടും സര്‍ക്കാര്‍ കേസെടുക്കാതെ എന്ത് ചെയ്യുകയായിരുന്നു എന്ന് കോടതി ചോദിച്ചു. അതേസമയം പരാതിക്കാരി തനിക്കെതിരായി മുന്‍പും ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട് എന്നും എന്നാല്‍ ബലാത്സംഗ ആരോപണം പുതുതായി വന്നതാണ് എന്നുമാണ് സിദ്ദീഖ് പറയുന്നത്.എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്ന സാഹചര്യത്തിലാണ് പരാതി ഇപ്പോള്‍ നല്‍കിയത് എന്നായിരുന്നു നടിയും സര്‍ക്കാരും ഇതിന് മറുപടി നല്‍കിയത്. അതേസമയം കേസില്‍ കക്ഷി ചേരാന്‍ ശ്രമിച്ച മറ്റുള്ളവരെ ശാസിച്ച കോടതി ഇവര്‍ക്ക് കേസുമായി ഒരു ബന്ധവുമില്ലെന്നും നിരീക്ഷിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഹൈക്കോടതി സിദ്ദീഖിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളിയത്. ഇതിനെ തുടര്‍ന്ന് ഒരാഴ്ചയായി സിദ്ദീഖ് ഒളിവില്‍ കഴിയുകയാണ്.സിദ്ദീഖിനെതിരെ ചുമത്തിയിരിക്കുന്നത് ഗുരുതരമായ കുറ്റങ്ങളാണ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി ജാമ്യം നിഷേധിച്ചത്. പരാതി നല്‍കിയതിലെ കാലതാമസം സംബന്ധിച്ചും ഹൈക്കോടതി നിരീക്ഷണം നടത്തിയിരുന്നു. ‘അതിജീവിതയുടെ മൊഴി വിശ്വസനീയമാണോ എന്ന് ആത്യന്തികമായി വിലയിരുത്തേണ്ടത് സമ്ബൂര്‍ണ്ണ വിചാരണയ്ക്ക് ശേഷമാണ്. എന്നിരുന്നാലും, മുകളില്‍ സൂചിപ്പിച്ച കാലതാമസം പ്രോസിക്യൂഷന്‍ കേസിനെ മുഴുവന്‍ ബാധിക്കുമെന്ന വാദം പരാതി ഒഴിവാക്കാനുള്ള കാരണമല്ല, പ്രത്യേകിച്ച്‌ ജാമ്യം പരിഗണിക്കുമ്ബോള്‍.ലൈംഗികാതിക്രമത്തിന് ഇരയായവര്‍ പരാതി പറയുന്നതില്‍ കാലതാമസം വരുത്തുന്നതിന് പിന്നില്‍ മാനസികവും വൈകാരികവും സാമൂഹികവുമായ തടസങ്ങള്‍ ഉണ്ടായേക്കാം. അത് ആ ആഘാതത്തിന്റെ പശ്ചാത്തലത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്,’ എന്നായിരുന്നു ഹൈക്കോടതി നിരീക്ഷണം.

Sharing

Leave your comment

Your email address will not be published. Required fields are marked *