മിഥുൻ ചക്രവര്‍ത്തിക്ക് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്;

ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത ചലച്ചിത്രബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ അവാർഡ് ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിക്ക്.കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ വകുപ്പ് മന്ത്രി മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.ഇന്ത്യൻ സിനിമയ്ക്ക് നല്‍കിയ സംഭാവനകളെ പരിഗണിച്ച്‌ മിഥുൻ ചക്രവർത്തിക്ക് ദാദാസാഹിബ് ഫാല്‍ക്കെ അവാർഡ് നല്‍കാൻ ജൂറി തീരുമാനിച്ചതായി മന്ത്രി എക്സില്‍ കുറിച്ചു. നേരത്തെ പത്മഭൂഷണ്‍ പുരസ്കാരം നല്‍കി രാജ്യം മിഥുൻ ചക്രവർത്തിയെ ആദരിച്ചിരുന്നു.1976-ല്‍ സിനിമാജീവിതം ആരംഭിച്ച മിഥുൻ ചക്രബർത്തിക്ക് ഇന്നും സിനിമാപ്രേമികള്‍ക്കിടയില്‍ ഒരു പ്രത്യേക സ്ഥാനമുണ്ട്. ഡിസ്കോ ഡാൻസർ, ജങ്, പ്രേം പ്രതിഗ്യാ, പ്യാർ ഝുക്ടാ നഹി, മർദ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ അദ്ദേഹം ഇന്ത്യയെമ്ബാടും ആരാധകരെ സൃഷ്ടിച്ചു. 2023 ഡിസംബറില്‍ പുറത്തിറങ്ങിയ ബംഗാളി ചിത്രം കാബൂളിവാലയിലാണ് മിഥുൻ ചക്രവർത്തി ഒടുവില്‍ അഭിനയിച്ചത്. സുമൻ ഘോഷാണ് ചിത്രം സംവിധാനം ചെയ്തത്.

Sharing

Leave your comment

Your email address will not be published. Required fields are marked *