ഹസൻ നസറുല്ലയുടെ പ്രസംഗത്തിനിടെ ലബനാനില്‍ ഇസ്രായേല്‍ ആക്രമണം; തിരിച്ചടിച്ച്‌ ഹിസ്ബുല്ല

തെല്‍ അവീവ്: ഹിസ്ബുല്ല മേധാവി ഹസൻ നസറുല്ലയുടെ അഭിസംബോധനക്ക് പിന്നാലെ തെക്കൻ ലബനാനില്‍ ആക്രമണം നടത്തി ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍.52 ആക്രമണങ്ങള്‍ തെക്കൻ ലബനാനില്‍ നടത്തിയെന്നാണ് ഇസ്രായേല്‍ വാർത്ത ഏജൻസി അറിയിക്കുന്നത്. ഹിസ്ബുല്ല മേധാവിയുടെ അഭിസംബോധനക്ക് ഇടയിലാണ് ആക്രമണമുണ്ടായതെന്നും റിപ്പോർട്ടുകളുണ്ട്.അതേസമയം, ഇസ്രായേല്‍ സൈനിക പോസ്റ്റുകള്‍ ലക്ഷ്യമിട്ട് ഹിസ്ബുല്ലയും ആക്രമണങ്ങള്‍ നടത്തി. 17 ആക്രമണങ്ങളാണ് മേഖലയില്‍ ഹിസ്ബുല്ല നടത്തിയത്. വെള്ളിയാഴ്ച രാവിലെയും ആക്രമണങ്ങള്‍ തുടരുമെന്ന സൂചനയും ഹിസ്ബുല്ല നല്‍കിയിട്ടുണ്ട്.പേജർ- വോകി ടോക്കി ആക്രമണങ്ങള്‍ കൂട്ടക്കൊലയാണെന്നും ഭീകരപ്രവർത്തനമാണെന്നും ഹിസ്ബുല്ല തലവൻ ഹസൻ നസറുല്ല പറഞ്ഞു. ലബനാന്റെ പരമാധികാരത്തിനും ജനങ്ങള്‍ക്കുമെതിരായ യുദ്ധപ്രഖ്യാപനമാണിതെന്നും അദ്ദേഹം പറഞ്ഞു. പൊട്ടിത്തെറികളെ കുറിച്ച്‌ അന്വേഷിക്കാൻ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.മിനിറ്റുകള്‍ക്കുള്ളില്‍ ആയിരക്കണക്കിന് ആളുകളെ കൊലപ്പെടുത്താനാണ് ഇസ്രായേല്‍ ശ്രമിച്ചത്. പല പേജറുകളും പ്രവർത്തിക്കാത്തതിനാലും സിച്ച്‌ ഓഫ് ആയതിനാലുമാണ് അങ്ങനെ സംഭവിക്കാതിരുന്നത്. ലബനാനിലെ ജനങ്ങള്‍ ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല. യുദ്ധം ഇസ്രായേലിനും ഹിസ്ബുല്ലക്കും പരിഹാരമല്ല.മൂവായിരത്തോളം പേജറുകള്‍ പൊട്ടിത്തെറിച്ച്‌ 12 പേർ മരിക്കുകയും 3000ത്തോളം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്ത ആക്രമണത്തിന് പിന്നാലെ ലബനാനിലുണ്ടായ വാക്കി-ടോക്കി പൊട്ടിത്തെറിയില്‍ മരണം 20 ആയിരുന്നു. 450 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ലബനൻ തലസ്ഥാനമായ ബെയ്റൂത്തിലെ തെക്കൻ പ്രാന്ത പ്രദേശങ്ങളിലും ബെക്കാ മേഖലയിലുമാണ് വാക്കി-ടോക്കികള്‍ പൊട്ടിത്തെറിച്ചത്. എത്രയെണ്ണം പൊട്ടിത്തെറിച്ചുവെന്നതടക്കം കൂടുതല്‍ കാര്യങ്ങള്‍ അറിവായിട്ടില്ലെന്ന് ലബനൻ മാധ്യമങ്ങള്‍ പറയുന്നു.

Sharing

Leave your comment

Your email address will not be published. Required fields are marked *