8 വര്‍ഷത്തിന് ശേഷമെത്തിയ ‘അതിഥി’; പരലോകത്തേക്കയച്ച്‌ പൊലീസ്; ധ്രുവക്കരടിയെ വെടിവച്ച്‌ കൊന്നു;

അപൂർവമായി മാത്രമാണ് ഐസ്‌ലൻഡില്‍ ധ്രുവക്കരടി പ്രത്യക്ഷപ്പെടാറുള്ളത്. നീണ്ട ഇടവേളയ്‌ക്ക് ശേഷം ഐസ്‌ലൻഡിലെ ഒരു കുഗ്രാമത്തില്‍ ധ്രുവക്കരടിയെത്തി.അപൂർവങ്ങളില്‍ അപൂർവമായി മാത്രം സംഭവിക്കുന്ന കാര്യം. പുതിയ നാടും സ്ഥലവും ആസ്വദിച്ച്‌ നടന്ന അതിഥിക്ക് കിട്ടിയത് ബുള്ളറ്റുകൊണ്ടുള്ള സ്വീകരണമായിരുന്നു. കൃത്യമായി പറഞ്ഞാല്‍ എട്ട് വർഷത്തിന് ശേഷം ഐസ്‌ലൻഡില്‍ പ്രത്യക്ഷപ്പെട്ട ധ്രുവക്കരടിയെ പൊലീസ് തന്നെ വെടിവച്ച്‌ കൊന്നു. കാരണം വന്നുപെട്ട നാള്‍ മുതല്‍ വലിയ പ്രശ്നക്കാരനായിരുന്നു കരടിയെന്നാണ് അധികൃതരുടെ വാദം.സെപ്റ്റംബർ 19ന് വടക്കുപടിഞ്ഞാറൻ ഐസ്‌ലൻഡില്‍ വച്ച്‌ അധികാരികളുടെ അനുമതിയോടെ അതിഥിയെ അവർ വെടിവച്ച്‌ വീഴ്‌ത്തി. ഇഷ്ടമുണ്ടായിട്ടല്ല, പക്ഷെ മറ്റ് മാർഗമില്ലായിരുന്നുവെന്ന് വെസ്റ്റ്ഫോർഡ്സ് പൊലീസ് ചീഫ് ഹെല്‍ഗി ജെൻസണ്‍ പ്രതികരിച്ചു.2016ലാണ് ഈ കരടി ഐസ്‌ലൻഡില്‍ വന്നെത്തിയത്.
19-ാം നൂറ്റാണ്ട് മുതലുള്ള കണക്കുകള്‍ പ്രകാരം മേഖലയില്‍ ഇതുവരെ പ്രത്യക്ഷപ്പെട്ടത് 600 ധ്രുവക്കരടികള്‍ മാത്രമാണ്. ഒടുവില്‍ വന്നവനാകട്ടെ ഒരു ഭീമനും. 200 കിലോയോളം തൂക്കമുണ്ടായിരുന്നു. കക്ഷി വന്നുപെട്ടതോടെ നിരവധി പ്രദേശവാസികള്‍ക്ക് വീടും നാടും ഉപേക്ഷിച്ച്‌ രക്ഷതേടി പോകേണ്ടി വന്നു. ധൈര്യം സംഭരിച്ച്‌ താമസിക്കുന്നവർക്കാവട്ടെ ഇരിക്കപ്പൊറുതി കൊടുത്തതുമില്ല. ഒടുവില്‍ പരിസ്ഥിതിപ്രവർത്തകരുടെ അടക്കം ഉപദേശങ്ങള്‍ തേടി ധ്രുവക്കരടിയെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു പൊലീസ്. സംരക്ഷണ വിഭാഗത്തില്‍ പെട്ട ജന്തുവാണെങ്കിലും മനുഷ്യന് ഭീഷണിയാണെങ്കില്‍ കൊല്ലാമെന്നാണ് നിയമം.ആർട്ടിക് ധ്രുവപ്രദേശങ്ങളാണ് ധ്രുവക്കരടികളുടെ ജന്മദേശം. കാനഡ, അലാസ്ക, റഷ്യ, ഗ്രീൻലൻഡ്, നോർവേ തുടങ്ങിയ രാജ്യങ്ങളുടെ ആർട്ടിക് മേഖലകളില്‍ ഇവ കാണപ്പെടുന്നു. ഐസ്‌ലൻഡ് ഇവരുടെ നാടല്ല. എങ്കില്‍പ്പോലും ഗ്രീൻലൻഡില്‍ നിന്നൊഴുകി വരുന്ന മഞ്ഞുനദികള്‍ക്കൊപ്പം എത്തിപ്പെടുന്നതാണ് പതിവ്.

Sharing

Leave your comment

Your email address will not be published. Required fields are marked *