ഇന്ത്യക്ക് ആയി 400 വിക്കറ്റുകള്‍ എന്ന നോട്ടത്തില്‍ ജസ്പ്രീത് ബുംറ;

ബുംറ ഇന്ത്യൻ ടീമിനായി ഒരു നാഴികകല്ലില്‍ എത്തി. വെള്ളിയാഴ്ച ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ 4 വിക്കറ്റുകള്‍ നേടിയതോടെ 400 അന്താരാഷ്ട്ര വിക്കറ്റുകള്‍ നേടുന്ന പത്താമത്തെ ഇന്ത്യൻ ബൗളറായി ജസ്പ്രീത് ബുംറ മാറി.ചായ ഇടവേളയ്ക്ക് തൊട്ടുമുമ്ബ് ഹസൻ മഹമൂദിനെ പുറത്താക്കിയാണ്, ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ ഇന്ത്യൻ ഫാസ്റ്റ് ബൗളറായി ബുമ്ര മാറിയത്.227 ഇന്നിംഗ്‌സുകളില്‍ നിന്ന് 400 വിക്കറ്റ് നാഴികക്കല്ല് തികച്ച ബുംറ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അതിവേഗം 400 വിക്കറ്റ് നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ ബൗളറാണ് എന്നത് ശ്രദ്ധേയമാണ്. കപില്‍ ദേവ്, അനില്‍ കുംബ്ലെ തുടങ്ങിയ ഇതിഹാസങ്ങള്‍ക്കൊപ്പം അദ്ദേഹം ഒരു എലൈറ്റ് ഗ്രൂപ്പില്‍ ഇതോടെയെത്തി.

Sharing

Leave your comment

Your email address will not be published. Required fields are marked *