ഇനി മണിക്കൂറുകള്‍ മാത്രം; ഒന്ന് ഉരസിയാല്‍ സര്‍വ്വ നാശം; ഭീമൻ ഛിന്നഗ്രഹം ഇന്ന് ഭൂമിയ്ക്ക് തൊട്ടരികില്‍; ചങ്കിടിപ്പില്‍ ഗവേഷകര്‍

ന്യൂയോർക്ക്: ഭീമൻ ഛിന്നഗ്രഹമായ ഒഎൻ ഇന്ന് ഭൂമിയ്ക്ക് സമീപം എത്തും. വൈകുന്നേരത്തോടെ ഛിന്നഗ്രഹം ഭൂമിയ്ക്ക് ഏറ്റവും അടുത്തു കൂടി കടന്നുപോകുമെന്നാണ് നാസയിലെ ഗവേഷകർ വ്യക്തമാക്കുന്നത്.സമീപകാലത്ത് ഭൂമിയ്ക്ക് തൊട്ടരികിലായി എത്തുന്ന ഏറ്റവും വലിയ ഛിന്നഗ്രഹമാണ് ഒഎൻ. ഇതിന്റെ പശ്ചാത്തലത്തില്‍ ഛിന്നഗ്രഹത്തിന്റെ സഞ്ചാരം സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ഗവേഷകർ.720 അടി വ്യാസം ആണ് ഒഎൻ ഛിന്നഗ്രഹത്തിന് ഉള്ളത്. രണ്ട് ഫുട്‌ബോള്‍ മൈതാനങ്ങളുടെ അത്ര വലിപ്പമാണ് ഇത്. ഭൂമിയ്ക്ക് 997,793 കിലോമീറ്റർ അകലെ ഈ ഛിന്നഗ്രഹം എത്തുമെന്നാണ് ഗവേഷകർ കണക്കാക്കുന്നത്. മണിക്കൂറില്‍ 40,233 കിലോമീറ്ററാണ് ഈ ഛിന്നഗ്രഹത്തിന്റെ വേഗത.ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലത്തിൻറെ രണ്ടര ഇരട്ടിയാണ് ഛിന്നഗ്രഹം എത്തുന്ന ദൂരം. അതിനാല്‍ ഇത് ഭൂമിയ്ക്ക് ഭീഷണിയാകില്ലെന്നാണ് നിലവില്‍ ഗവേഷകർ വ്യക്തമാക്കുന്നത്. എന്നാല്‍ ഈ ഛിന്നഗ്രഹത്തിന്റെ അസാമാന്യ വലിപ്പം ഗവേഷകരില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്. ഭൂമിയിലേക്ക് ഇടിച്ചിറങ്ങാൻ ഈ വലിപ്പത്തിലുള്ള ഛിന്നഗ്രഹങ്ങള്‍ക്ക് കഴിയും. ഇതിന്റെ സഞ്ചാരപാതയിലുണ്ടാകുന്ന നേരിയ വ്യത്യാസം പോലും ഭൂമിയ്ക്ക് അപകടമായി ഭവിച്ചേക്കാം.

Sharing

Leave your comment

Your email address will not be published. Required fields are marked *