സാലറി ചലഞ്ചില്‍ കെഎസ്‌ആര്‍ടിസി ജീവനക്കാരില്ല; ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം പിടിക്കരുതെന്ന് ഗതാഗത മന്ത്രിയുടെ നിര്‍ദ്ദേശം

തിരുവനന്തപുരം: വയനാടിനായുള്ള സാലറി ചലഞ്ചില്‍ നിന്ന് കെഎസ്‌ആർടിസി ജീവനക്കാരെ ഒഴിവാക്കണമെന്ന് നിർദേശം. ഗതാഗതവകുപ്പ് മന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് അഞ്ചുദിവസത്തെ ശമ്ബളം ദുരിതാശ്വാസ നിധിയിലേക്ക് പിടിക്കാനുള്ള തീരുമാനം പിൻവലിച്ചിരിക്കുന്നത്.ശമ്പളം ലഭിച്ചതിന് പിന്നാലെ വയനാടിനായുള്ള സാലറി ചലഞ്ചില്‍ പങ്കാളികളാകണമെന്ന് മാനേജ്മെന്റ് ഉത്തരവ് ഇറക്കിയിരുന്നു. ഇത് റദ്ദാക്കാനാണ് മന്ത്രിയുടെ നിർദേശം. ഉത്തരവ് പിൻവലിക്കണമെന്ന് എംഡിക്ക് നിർദേശം നല്‍കിയതായാണ് വിവരം. ശമ്പളം കൃത്യമായി കിട്ടാത്ത ജീവനക്കാരില്‍നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് പണം പിടിക്കുന്നത് വിമർശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.സാലറി ചലഞ്ചുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ് കുമാർ പറഞ്ഞു. ഉത്തരവിറക്കിയതിന് പിന്നിലെ ദുരൂഹത അന്വേഷിക്കാൻ കെഎസ്‌ആർടിസി സിഎംഡിയോട് മന്ത്രി ആവശ്യപ്പെട്ടു. ജീവനക്കാർ സാലറി ചലഞ്ചില്‍ പങ്കെടുക്കണമെന്ന് കെഎസ്‌ആർടിസി സിഎംഡി തന്നെയാണ് ഉത്തരവിറക്കിയത്. ഇതേ സിഎംഡിക്കാണ് ഉത്തരവ് ഇറക്കിയതില്‍ അന്വേഷണം നടത്താനുള്ള ചുമതലയും.ബോണസും ഉത്സവബത്തയുമില്ലാതെ വലയുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഇരുട്ടടിയായാണ് ശമ്പളത്തില്‍നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് പണംപിടിക്കാനും നീക്കം നടന്നത്. ജീവനക്കാരുടെ അഞ്ചുദിവസത്തില്‍ കുറയാത്ത ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാനായിരുന്നു നിർദേശം. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ടായിരുന്നു നടപടി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കുന്നത് നിർബന്ധമല്ലെന്നാണ് ഇതിനായി പുറത്തിറക്കിയ കെഎസ്‌ആർടിസി മാനേജിങ് ഡയറക്ടറുടെ ഉത്തരവില്‍ പറഞ്ഞിരുന്നത്. തുക ഈടാക്കാനായി സമ്മതപത്രം ജീവനക്കാരില്‍നിന്ന് സ്വീകരിക്കും. അഞ്ചുദിവസത്തെ വേതനം സംഭാവന ചെയ്യുന്നവർക്ക് മൂന്ന് ഗഡുക്കളായി തുക നല്‍കാമെന്നാണ് ഉത്തരവില്‍ പറയുന്നത്. സിഎംഡിആർഎഫിലേക്ക് സംഭാവന നല്‍കുന്ന തുക സെപ്റ്റംബർ മാസത്തെ ശമ്പളം മുതല്‍ കുറവ് ചെയ്യും. ജീവനക്കാർക്ക് പിഎഫില്‍നിന്ന് തുക അടയ്ക്കാമെന്നും നിർദേശമുണ്ടായിരുന്നു.

Sharing

Leave your comment

Your email address will not be published. Required fields are marked *