മലപ്പുറത്ത് അഭിഭാഷകൻ റോഡ് അരികില്‍ മരിച്ച നിലയില്‍; മരിച്ചത് മഞ്ചേരി കോടതിയിലെ അഭിഭാഷകൻ സികെ സമദ്

മലപ്പുറം: മലപ്പുറം മഞ്ചേരിയില്‍ അഭിഭാഷകൻ റോഡ് അരികില്‍ മരിച്ച നിലയില്‍. മഞ്ചേരി കോടതിയിലെ അഭിഭാഷകൻ ഇരുമ്ബുഴി സ്വദേശി സി.കെ സമദാണ് മരിച്ചത്.രാവിലെ നടക്കാനിറങ്ങിയ യാത്രക്കാരാണ് റോഡരികില്‍ മൃതദേഹം കണ്ടത്. പോലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.മരണ കാരണം പോസ്റ്റ്മോർട്ടം പരിശോധനയില്‍ വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. സംഭവത്തില്‍ കേസ് രജിസ്റ്റ‍ർ ചെയ്തിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Sharing

Leave your comment

Your email address will not be published. Required fields are marked *