നെടുമ്പാശേരിയിലെ വിമാനയാത്രികര്‍ക്ക് സന്തോഷ വാര്‍ത്ത; ഈ ഇടങ്ങളില്‍ നിന്നും എയര്‍പോര്‍ട്ടിലേക്ക് നേരിട്ട് സര്‍വീസുമായി കെഎസ്‌ആര്‍ടിസി

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന വിമാന യാത്രക്കാർക്ക് ആശ്വാസ വാർത്ത. വിമാനത്താവളത്തിലേക്കും തിരിച്ചും കോഴിക്കോടു നിന്നും എറണാകുളത്തു നിന്നും എസി ലോ ഫ്ലോർ സർവ്വീസുകള്‍ ഏർപ്പെടുത്തി കെഎസ്‌ആർടിസി.ഓണ്‍ലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാണ്. www.onlineksrtcswift.com എന്ന വെബ്സൈറ്റ് വഴിയും ente ksrtc neo oprs എന്ന മൊബൈല്‍ ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് കെഎസ്‌ആർടിസി അറിയിച്ചു.കോഴിക്കോടു നിന്നും ഉച്ചയ്ക്ക് 2 മണിക്കും 4 മണിക്കും 6 മണിക്കുമായി മൂന്ന് സർവീസുകളാണ് നെടുമ്ബാശ്ശേരി വഴി എറണാകുളത്തേക്ക് ആരംഭിച്ചിട്ടുള്ളത്. രാവിലെ 3 മണിക്കും 4 മണിക്കും 5 മണിക്കുമായാണ് എറണാകുളത്തു നിന്നും നെടുമ്ബാശ്ശേരി വഴി കോഴിക്കോട്ടേയ്ക്കുള്ള സർവീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ബസ് കോഴിക്കോടേക്ക് പുറപ്പെടുക രാവിലെ 3:45, 4:45, 5:45 എന്നീ സമയങ്ങളിലാണ്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും എറണാകുളത്തേക്ക് പുറപ്പെടുക രാത്രി 7:10, 9:10, 11:10 എന്നീ സമയങ്ങളിലായിരിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് കെഎസ്‌ആർടിസി കോഴിക്കോട് – 0495-2723796, എറണാകുളം – 0484-2372033 നമ്പറുകളില്‍ ബന്ധപ്പെടാം.

Sharing

Leave your comment

Your email address will not be published. Required fields are marked *