ഇന്ത്യയുടെ ആണവ മിസൈല്‍ അന്തര്‍വാഹിനി ‘ഐഎൻഎസ് അരിഘട്ട്’ ഇന്ന് കമ്മിഷൻ ചെയ്യും;

വിശാഖപട്ടണം: ഇന്ത്യയുടെ രണ്ടാമത്തെ ആണവ മിസൈല്‍ അന്തർവാഹിനി ‘ഐഎൻഎസ് അരിഘട്ട്’ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഇന്ന് കമ്മിഷൻ ചെയ്യും.ഐ.എൻ.എസ് അരിഘട്ട്, ആണവ പ്രതിരോധ രംഗത്ത് ഇന്ത്യക്ക് പുതിയ കരുത്തായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിശാഖപട്ടണത്ത് ഇന്ന് നടക്കുന്ന ചടങ്ങില്‍ വച്ചാണ് രാജ്‌നാഥ് സിങ് അന്തർവാഹിനി കമ്മിഷൻ ചെയ്യുക. നാവികസേനാ മേധാവി അഡ്‌മിറല്‍ ദിനേള്‍ ത്രിപാഠി, ഇന്ത്യൻ സ്ട്രാറ്റജിക് കമാൻഡ് മേധാവി വൈസ് അഡ്‌മിറല്‍ സൂരജ് ബെറി, ഉന്നത ഡിആർഡിഒ ഉദ്യോഗസ്‌ഥർ എന്നിവർ ചടങ്ങില്‍ പങ്കെടുക്കും ഇന്ത്യയുടെ സ്ട്രാറ്റജിക് കമാൻഡിന് കീഴിലായിരിക്കും ഐഎൻഎസ് അരിഘട്ട് പ്രവർത്തിക്കുക.അതീവ രഹസ്യമായിട്ടായിരുന്നു ഐഎൻഎസ് അരിഘട്ടിന്റെ നിർമാണം നടന്നത് ആണവ മിസൈല്‍ അന്തർവാഹിനിയുടെ വിവരങ്ങളും പ്രതിരോധ മന്ത്രാലയം അധികം പുറത്തുവിട്ടിരുന്നില്ല 6,000 ടണ്‍ ഭാരമുള്ള ഐഎൻഎസ് അരിഘട്ട്, ഇന്തോ – പസഫിക് സമുദ്ര മേഖലകളിലെ 750 കിലോമീറ്റർ ദൂരപരിധിയില്‍ നിരീക്ഷണത്തിനായി ഉപയോഗിക്കാൻ സാധിക്കും ആണവ ബാലിസ്റ്റിക് മിസൈലായ കെ-15 ആയിരിക്കും ഐഎൻഎസ് അരിഘട്ടില്‍ ഉപയോഗിക്കുക.

മാസങ്ങളോളം വെള്ളത്തിനടിയില്‍ തുടരാൻ കഴിയുന്ന രീതീയിലാണ് ഐഎൻഎസ് അരിഘട്ടിൻ്റെയും നിർമാണം. ഇൻഡോ-പസഫിക് സമുദ്ര മേഖലയിലെ മധ്യഭാഗത്തായി ഇന്ത്യയുടെ സ്‌ഥാനം കണക്കിലെടുക്കുമ്ബോള്‍ രണ്ട് ആണുവായുധ മിസൈല്‍ അന്തർവാഹിനികള്‍ ഉള്ളത് നാവികസേനയ്ക്ക് മേഖലയില്‍ കരുത്ത് പകരും പ്രത്യേകിച്ച്‌ മേഖലയില്‍ ചൈനയുടെ കടന്നുകയറ്റത്തെ ഇന്ത്യക്ക് ഇതുവഴി പ്രതിരോധിക്കാൻ കഴിയുമെന്നാണ് ഈ രംഗത്തെ വിദഗ്‌ധർ പറയുന്നത്. അതേസമയം ഇന്ത്യയുടെ മൂന്നാമത്തെ ആണവ മിസൈല്‍ അന്തർവാഹിനിയായ ‘ഐഎൻഎസ് അരീദാമാൻ’ നിർമാണവും പുരോഗമിക്കുകയാണ് അടുത്ത വർഷം തന്നെ ഈ ആണവ മിസൈല്‍ അന്തർവാഹിനി കമ്മിഷൻ ചെയ്യുമെന്നും റിപ്പോർട്ടുകളുണ്ട്.

Sharing

Leave your comment

Your email address will not be published. Required fields are marked *