‘അമ്മ’യെ തള്ളി ഉര്‍വശി; സിദ്ധിഖിൻ്റേത് ഒഴുക്കൻ മട്ടിലുള്ള പ്രതികരണം, ശക്തമായി ഇടപെടണം

ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച ‘അമ്മ’ സംഘടനയുടെ നിലപാടിനെ വിമർശിച്ച്‌ നടി ഉർവശി. ‘അമ്മ’ നിലകൊള്ളേണ്ടത് ഇരകള്‍ക്കൊപ്പമാണ്.ഹേമ കമ്മിറ്റി റിപ്പോർട്ട് ഞെട്ടലുണ്ടാക്കി. ‘അമ്മ’ ജനറല്‍ സെക്രട്ടറി സിദ്ധിഖ് നടത്തിയ പ്രതികരണത്തില്‍ അതൃപ്തി രേഖപ്പെടുത്തിയ ഉർവശി, അയഞ്ഞ സമീപനമല്ല സ്വീകരിക്കേണ്ടതെന്നും പ്രതികരിച്ചു.’അമ്മ’ സംഘടന ഉടനടി യോഗം വിളിച്ച്‌ എല്ലാവരുടെയും തീരുമാനങ്ങള്‍ ആരായണമെന്ന് ഉർവശി പറഞ്ഞു. സർക്കാർ ഇടപെട്ട ശേഷമല്ല, ‘അമ്മയാണ് ആദ്യം നടപടി സ്വീകരിക്കേണ്ടതെന്നും ഉർവശി കൂട്ടിച്ചേർത്തു.രഞ്ജിത്തിനും മന്ത്രി സജി ചെറിയാനുമെതിരെ ഇടതു അനുകൂലികളുടെയും വിമർശനം; തെറ്റായ സമീപനമെന്ന് ആനി രാജ, രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കണമെന്ന് ആഷിഖ്”സ്ത്രീകളുടെ ഈ പ്രശ്നങ്ങളില്‍ അമ്മ സംഘടനാ വളരെ ശക്തമായി ഇടപെടേണ്ട സമയമാണിത്. ഒഴുകിയും തെന്നിയും മാറിയും ഉള്ള പ്രതികരണങ്ങള്‍ അല്ലാതെ വളരെ ശക്തമായി ഇടപെടണം. സിനിമ മേഖലയിലെ പുരുഷന്മാർക്കെതിരെയാണ് ആരോപണങ്ങള്‍. ഇങ്ങനെ മാത്രം സംഭവിക്കുന്ന ഒരു മേഖലയല്ല സിനിമ. എനിക്കൊന്നും സംഭവിച്ചിട്ടില്ല, അതുകൊണ്ട് ഞാൻ പ്രതികരിക്കേണ്ട എന്നല്ല. മറ്റു ഭാഷ നടികള്‍ പോലും രംഗത്തുവരുന്ന അവസ്ഥയാണുള്ളത്. ഇത് വളരെ ഗൗരവത്തില്‍ ചോദിക്കേണ്ട കാര്യമാണിത്. അമ്മയിലെ ഒരായുഷ്കാല അംഗമെന്ന നിലയില്‍ എനിക്ക് പറയാനുള്ളത്, അമ്മ സംഘടന ശക്തമായ നിലപാടാണ് എടുക്കേണ്ടതെന്നാണ്. ഒരു സ്ത്രീ തന്റെ വേദനകള്‍ എല്ലാം മറന്ന് കമ്മിഷന് മുൻപാകെ നല്‍കിയ റിപ്പോർട്ട് വലിയ ഗൗരവത്തില്‍ എടുക്കണം,” ഉർവശി വ്യക്തമാക്കി.

“സ്ത്രീകള്‍ക്കു കിടന്നുറങ്ങാൻ നിവൃത്തിയില്ല, മുറിയില്‍നിന്ന് പേടിച്ചുറങ്ങിപ്പോകുന്നു. ഭയപ്പെടുത്തുന്ന കാര്യങ്ങളാണ്. എനിക്ക് സംഭവിച്ചിട്ടുണ്ടോ എന്നല്ല, അത്രയും തന്നെ ഗൗരവത്തില്‍ എനിക്കത് മനസിലാകുന്നു. ഇത്രയും വർഷം സിനിമയില്‍ നിന്നിട്ട് അങ്ങനെ ഒരു നോട്ടം പോലും ഉണ്ടായിട്ടില്ലെന്ന് ഞാൻ പറഞ്ഞാല്‍ അത് വലിയ കള്ളമാകും. ആ സ്ത്രീകളുടെ ഒപ്പം എല്ലായ്‌പ്പോഴും ഞാനുണ്ടാകും. മുതിർന്ന നടിയെന്ന നിലയില്‍ എന്റെ നിലപാടാണത്. ഇനി ‘അമ്മ അമ്മയുടെ നിലപാട് അറിയിക്കണം. ഞാൻ നില്‍ക്കുന്ന സംഘടനയായ ‘അമ്മ ശക്തമായ നിലപാട് എടുക്കണം. ഉടനെ തന്നെ എക്സിക്യൂട്ടീവ് കമ്മിറ്റി വിളിച്ച്‌ ചേർക്കണം. എല്ലാ അംഗങ്ങളുടെയും അഭിപ്രായം തേടണം. അമ്മയില്‍ ഒരു തീരുമാനം ഉണ്ടായേ പറ്റൂ,” ഉർവശി പറഞ്ഞു.

Sharing

Leave your comment

Your email address will not be published. Required fields are marked *