ബംഗ്ലാദേശില്‍ വെള്ളപ്പൊക്കം : ഇന്ത്യയ്ക്ക് എതിരെ ആരോപണവുമായി പുതിയ സര്‍ക്കാര്‍ രംഗത്ത്;

ന്യൂഡല്‍ഹി: ബംഗ്ലദേശില്‍ ഉണ്ടായ വെള്ളപ്പൊക്കത്തിന് ഇന്ത്യയ്ക്ക് എതിരെ ആരോപണവുമായി പുതിയ സര്‍ക്കാര്‍ രംഗത്ത് .ത്രിപുരയിലെ ഗുംദി നദിയിലെ അണക്കെട്ട് തുറന്ന് വെള്ളം പുറത്തേക്കുവിട്ടതാണ് വെള്ളപ്പൊക്കത്തിന് കാരണമെന്നാണ് പുതിയ സർക്കാർ ആരോപിച്ചിരിക്കുന്നത്. എന്നാല്‍ ഈ ആരോപണത്തെ ഇന്ത്യ നിഷേധിച്ചു.ബംഗ്ലദേശിലേക്ക്ഗുംദി നദിയില്‍ ഡംപൂരില്‍ സ്ഥിതി ചെയ്യുന്ന അണക്കെട്ടിന്റെ സ്ലൂയിസ് ഗേറ്റ് തുറന്ന് ഗോമതി നദിയിലൂടെ വെള്ളം ഒഴുക്കിവിട്ടെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത് . തുടർന്ന് ബംഗ്ലാദേശിന്റെ കിഴക്കന്‍ മേഖലയിലെ കോമില്ല പ്രദേശം ബുധനാഴ്ച രാവിലെ മുതല്‍ വെള്ളത്തിനടിയിലായി . ഓഗസ്റ്റ് 21 മുതല്‍ തുടരുന്ന മഴയെത്തുടർന്ന് അണക്കെട്ടിന്റെ ഗേറ്റ് ഉയര്ത്തിയിട്ടുണ്ട്. എന്നാല്‍ ആരോപണം വസ്തുതാ വിരുദ്ധമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.ഡാം തുറക്കുന്നതു സംബന്ധിച്ച്‌ ഔദ്യോഗിക അറിയിപ്പ് ത്രിപുര സർക്കാർ നല്കിയിട്ടില്ലെന്ന് ബംഗ്ലദേശ് പരാതിപ്പെട്ടു. 31 വർഷത്തിന് ശേഷമാണ് ഡംപൂരിലെ അണക്കെട്ടിന്റെ ഗേറ്റ് തുറന്നത് . തുടർന്ന് അതില്‍ നിന്ന് വന്ന വെള്ളപ്പൊക്കത്തില്‍ ത്രിപുരയിലും അതിനോട് ചേര്ന്നു ള്ള ബംഗ്ലദേശിന്റെ മേഖലകള്‍ മറ്റും ദുരിതത്തിലായി .

Sharing

Leave your comment

Your email address will not be published. Required fields are marked *