സ്വീഡനിലും മങ്കി പോക്സ്; മാരക വൈറസിന്റെ സാന്നിധ്യം യൂറോപ്പിലും സ്ഥിരീകരിച്ചതോടെ ആശങ്ക പെരുകുന്നു

സ്റ്റോക്ഹോം: സ്വീഡനിലും മങ്കി പോക്സ് സ്ഥിരീകരിച്ചു. അടുത്തിടെ ആഫ്രിക്കൻ സന്ദർശനം നടത്തിയ സ്വീഡിഷ് പൗരനാണ് എം പോക്സ് സ്ഥിരീകരിച്ചത്.ആഫ്രിക്കൻ രാജ്യങ്ങള്‍ക്ക് പിന്നാലെ ഒരു യൂറോപ്യൻ രാജ്യത്തും വൈറസ് ബാധ സ്ഥിരീകരിച്ചതോടെ എം പോക്സ് സംബന്ധിച്ച ആശങ്ക കൂടുതല്‍ ശക്തമാകുകയാണ്. വൈറസ് ബാധയുടെ പശ്ചാത്തലത്തില്ഡ ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.ഈ വർഷം ആഫ്രിക്കയില്‍ 14,000-ലധികം എം പോക്സ് കേസുകളും 524 മരണവും ഉണ്ടായിട്ടുണ്ട്. ഇതില്‍ 9 ശമാനവും കോംഗോയിലാണ്. കോംഗോയുമായി അതിർത്തി പങ്കിടുന്ന റുവാണ്ടയിലേക്കും ബുറുണ്ടിയിലേക്കും ഒപ്പം കെനിയ, ഉഗാണ്ട തുടങ്ങിയ കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിലേക്കും വൈറസ് ബാധ പടർന്നിട്ടുണ്ട്. 2022ലും വിവിധ രാജ്യങ്ങളില്‍ എം പോക്സ് പടർന്ന് പിടിച്ചിരുന്നു. എന്നാല്‍ അന്നത്തേക്കാള്‍ തീവ്രമായ പുതിയ വൈറസ് വകഭേദമാണ് ഇപ്പൊള്‍ പടരുന്നത്.

ഓർത്തോപോക്സ് വൈറസ് ജനുസ്സില്‍ പെട്ട മങ്കിപോക്സ് വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് എം പോക്സ്. 1958ല്‍ കുരങ്ങുകളിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തുന്നത്. പിന്നാലെ രോഗം ബാധിച്ച കുരങ്ങുകള്‍ അടക്കമുള്ള മൃഗങ്ങളുമായി സമ്ബർക്കം പുലർത്തിയ മനുഷ്യരിലേക്കും രോഗം പടർന്നു. 1970-ല്‍ കോംഗോയില്‍ ഒമ്ബത് മാസം പ്രായമുള്ള ഒരു ആണ്‍കുഞ്ഞിലാണ് മനുഷ്യരില്‍ ആദ്യമായി രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.കഴിഞ്ഞ നൂറ്റാണ്ടുകളില്‍ കൂട്ട മരണത്തിന് ഇടയാക്കിയ വസൂരി വൈറസുകളുടെ അതേ വിഭാഗത്തിലാണ് മങ്കി പോക്‌സും ഉള്‍പ്പെടുന്നത്. ശരീരത്തില്‍ ചുണങ്ങ് ഉണ്ടാകുന്നതാണ് ആദ്യ ലക്ഷണം. പിന്നാലെ ഇവ പഴുപ്പ് നിറഞ്ഞ വലിയ കുരുക്കളായി മാറുകയും ചെയ്യുന്നു. പനി, തലവേദന, പേശി വേദന എന്നിവയാണ് മറ്റ് ലക്ഷണങ്ങള്‍. എം പോക്സ് ബാധിച്ച്‌ കഴിഞ്ഞാല്‍ മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യത വളരെ കൂടുതലാണ്.അമേരിക്കയിലെ സെന്റസ് ഫോർ ഡിസീസ് കണ്‍ട്രോള്‍ ആൻഡ് പ്രിവൻഷൻറെ കണക്കു പ്രകാരം എം പോക്സ് വൈറസ് ബാധിച്ച്‌ കഴിഞ്ഞ് 21 ദിവസത്തിനുള്ളിലാണ് രോഗ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങുന്നത്. നേരിട്ടുള്ള സമ്പർക്കം, ശാരീരിക സ്രവങ്ങള്‍, രോഗി ഉപയോഗിച്ച വസ്തുക്കള്‍, തുണിത്തരങ്ങള്‍ എന്നിവയില്‍ നിന്നും രോഗം പടരാം. കൂടാതെ രോഗം ബാധിച്ച ഗർഭിണികളില്‍ നിന്ന് ഗർഭസ്ഥ ശിശുവിലേക്കും പടരാനുള്ള സാധ്യതയുമുണ്ട്.

Sharing

Leave your comment

Your email address will not be published. Required fields are marked *