ജമ്മു കാശ്മീരിലെ കുല്‍ഗാമില്‍ മേഘവിസ്‌ഫോടനം; ഒരു മരണം, മൂന്ന് പേര്‍ക്ക് പരുക്ക്

ജമ്മു കാശ്മീരിലെ കുല്‍ഗാം ജില്ലയിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. വ്യാഴാഴ്ച പുലർച്ചെ നടന്ന മേഘ വിസ്‌ഫോടനത്തില്‍ മൂന്ന് പേർക്ക് പരുക്കേറ്റു.കുല്‍ഗാം ജില്ലയിലെ ദംഹാല്‍ ഹഞ്ചിപുര മേഖലയിലാണ് മേഘവിസ്‌ഫോടനം നടന്നത്.തദ്ദേശ ഭരണകൂടം പ്രദേശത്ത് രക്ഷാപ്രവർത്തനവും തെരച്ചിലും ആരംഭിച്ചു. പ്രദേശവാസിയായ മുഖ്താർ അഹമ്മദ് ചൗഹാനാണ് മരിച്ചത്. പരുക്കേറ്റവരില്‍ ഒരാളെ തിരിച്ചറിഞ്ഞു.ഈ മാസമാദ്യം കാശ്മീരിലെ ഗന്ദർബാല്‍ ജില്ലയിലും മേഘവിസ്‌ഫോടനം സംഭവിച്ചിരുന്നു. അന്ന് ശ്രീനഗർ-ലേ ദേശീയ പാത സഹിതം 190ലധികം റോഡുകള്‍ അടച്ചിടേണ്ട സാഹചര്യം ഉടലെടുത്തിരുന്നു.

Sharing

Leave your comment

Your email address will not be published. Required fields are marked *