ദേശീയ പതാക ഉപയോഗിക്കുമ്പോൾ ശ്രദ്ധ വേണം ;

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. സ്കൂളുകളിലും സ്ഥാപനങ്ങളിലും വീടുകളിലും ഇതിനായുള്ള മുന്നൊരുക്കങ്ങളും തുടങ്ങി കഴിഞ്ഞു.ഹർ ഘർ തിരംഗ ക്യാമ്പെയ്‌നിന്റെ ഭാഗമായി ദേശീയ പതാകയും ഉയർത്തി കഴിഞ്ഞു. എന്നാല്‍ പതാക ഉയർത്തുമ്പോഴും മറ്റും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇത് സംബന്ധിച്ച്‌ സാംസ്കാരിക മന്ത്രാലയം നിർദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.ഫ്ലാഗ് കോഡ‍് അനുസരിച്ച്‌ സ്വാതന്ത്ര്യദിനത്തില്‍ ത്രിവർണ പതാക ഉപയോഗിക്കുമ്പോള്‍ ദീർഘചതുരാകൃതിയില്‍ ആയിരിക്കണം ദേശീയ പതാക. പതാകയുടെ നീളവും ഉയരവും തമ്മിലുള്ള അനുപാതം 3:2 ആയിരിക്കണം.കൈകൊണ്ട് നെയ്ത കമ്പിളി /പരുത്തി/പട്ട്/ ഖാദി എന്നിവ കൊണ്ടാകണം പതാക നിർമിക്കാൻപതാകയില്‍‌ മറ്റ് അക്ഷരങ്ങളോ ചിഹ്നങ്ങളോ പ്രിന്റ് ചെയ്യരുത്. ശവസംസ്കാര ചടങ്ങില്‍‌ ദേശീയ പതാക ഉപയോ‌ഗിക്കാൻ പാടില്ല .യൂണിഫോമായോ മറ്റ് വേഷങ്ങളിലോ ഉപയോഗിക്കരുത് തലയണകള്‍, തൂവാലകള്‍, നാപ്കിനുകള്‍ തുടങ്ങിയവയില്‍ ദേശീയ പതാക പ്രിന്റ് ചെയ്യരുത് മേശ വിരിയായോ തറയില്‍ വിരിക്കുകയോ ചെയ്യരുത്.വാഹനങ്ങളില്‍ ദേശീയ പതാക കെട്ടാൻ പാടില്ല.കേട് സംഭവിച്ചതും പഴകിയതുമായ പതാക കെട്ടാൻ പാടില്ല.അലങ്കാര വസ്തുവായും റിബണ്‍ രൂപത്തില്‍ വളച്ചും ദേശീയ പതാക കെട്ടരുത്.പതാക ഉയർത്തുമ്പോള്‍ വേഗത്തിലും താഴ്‌ത്തുമ്പോള്‍ സാവധാനത്തിലും വേണം.

Sharing

Leave your comment

Your email address will not be published. Required fields are marked *