ഇസ്രായേലിനെ ആക്രമിക്കാന്‍ ഇറാന്‍ സൈന്യം, ഭയം പങ്കുവെച്ച്‌ പ്രസിഡന്റ്, ഖൊമേനിയുടെ ഉത്തരവ് തുലാസില്‍ തൂങ്ങുന്നു ഹമാസ് നേതാവ് ;

ഇസ്മയില്‍ ഹനിയയുടെ വധവുമായി ബന്ധപ്പെട്ട് ഇസ്രയേലിന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചിരുന്നു.എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോള്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനും സൈന്യവും തമ്മില്‍ ഭിന്നതയെന്നു റിപ്പോര്‍ട്ട്. ഇതേത്തുടര്‍ന്ന് ഇസ്രയേലിന് കനത്ത മറുപടി നല്‍കണമെന്ന ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖൊമേനിയുടെ ഉത്തരവ് തുലാസിലായിരിക്കുകയാണെന്നും രാജ്യാന്തര മാധ്യമമായ ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്.ടെല്‍ അവീവ് പോലെ പ്രമുഖ ഇസ്രയേലി നഗരങ്ങളില്‍ നേരിട്ട് മിസൈലാക്രമണം നടത്തണമെന്ന നിലപാടിലാണ് ഇസ്രയേല്‍ സൈന്യമായ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍. എന്നാല്‍ അത്രയും കടുത്ത ആക്രമണത്തിലേക്ക് പോകേണ്ടതില്ലെന്നും കൃത്യമായ കണക്കുകൂട്ടലുകളോടെ ഇസ്രയേലിനു പുറത്തുള്ള മൊസാദ് താവളങ്ങള്‍ക്കുനേരെ ആക്രമണം നടത്തിയാല്‍ മതിയെന്നുമാണ് പെസെഷ്‌കിയാന്റെ തീരുമാനമെന്നും ടെലഗ്രാഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.അതേസമയം, മൊസാദ് താവളങ്ങളെയാണ് പെസെഷ്‌കിയാന്‍ ലക്ഷ്യമിടുന്നത്. ഇസ്രയേലുമായി സമ്ബൂര്‍ണ യുദ്ധത്തിലേക്ക് നീങ്ങുന്നതിനുള്ള സാധ്യതയ്ക്ക് തടയിടാന്‍ ഈ നീക്കത്തിനാകുമെന്നാണ് പെസഷ്‌കിയാന്റെ വിലയിരുത്തല്‍. ‘ ഇസ്രയേലില്‍ നേരിട്ട് ആക്രമണം നടത്തുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന്ും പെസെഷ്‌കിയാന്‍ ഭയക്കുന്നു’-പെസെഷ്‌കിയാനുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച്‌ ടെലഗ്രാഫ് പറയുന്നു.
അതേസമയം, ഇറാന്‍ ഭരണകൂടത്തിലും ഖമനയിയുമായി അടുത്ത കേന്ദ്രങ്ങളിലും വലിയ സ്വാധീനമുള്ള സൈന്യം പെസെഷ്‌കിയാന്റെ നിലപാടിനെ മുഖവിലയ്ക്കെടുന്നില്ലെന്നാണ് സൂചന. ഹിസ്ബുല്ലയ്‌ക്കൊപ്പം ചേര്‍ന്ന് ടെല്‍ അവീവിലും മറ്റ് നഗരങ്ങളിലും ആക്രമണം നടത്താനുള്ള പദ്ധതിക്ക് തന്നെയാണ് സൈന്യം തയ്യാറെടുക്കുന്നത്.

Sharing

Leave your comment

Your email address will not be published. Required fields are marked *