ലബനാനില്‍ കെ.ആര്‍.സി.എസ് സഹായവിതരണം തുടരുന്നു;

കുവൈത്ത് സിറ്റി; ലബനാനില്‍ കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റികെ.ആർ.സി.എസ്) തദ്ദേശീയർക്കും കുടിയിറക്കപ്പെട്ട സിറിയക്കാർക്കും ഫലസ്തീനികള്‍ക്കുള്ള സഹായവിതരണം തുടരുന്നു.ലബനാനിലെ ആവശ്യക്കാർക്കും കുടിയൊഴിപ്പിക്കപ്പെട്ട സിറിയക്കാർക്കും ഫലസ്തീനികള്‍ക്കും ഭക്ഷ്യ റേഷൻ വിതരണം പുതിയ ഘട്ടം ആരംഭിച്ചതായി ലബനീസ് റെഡ് ക്രോസ് സൊസൈറ്റി റിലീഫ് കോഓഡിനേറ്റർ യൂസിഫ് ബൂട്രോസ് പറഞ്ഞു.
12,000 ഭക്ഷ്യ റേഷനുകള്‍ അടങ്ങുന്ന സഹായമാണ് വിതരണം ചെയ്യുക. ഇസ്രായേല്‍ അധിനിവേശ ആക്രമണത്തിന്റെ ഫലമായി വടക്കൻ, തെക്കൻ ലബനാനിലെ അഭയാർഥി ക്യാമ്ബുകളില്‍ കുടിയൊഴിപ്പിക്കപ്പെട്ട ആളുകള്‍ക്ക് സഹായമെത്തിക്കും.ദുഷ്‌കരമായ സുരക്ഷ സാഹചര്യങ്ങളിലും തെക്കൻ ലബനാനിലെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും സഹായ വിതരണം ചെയ്യുന്നുണ്ട്. വർഷങ്ങളായി ആയിരക്കണക്കിന് ആളുകള്‍ക്ക് ബ്രെഡ് വിതരണ പദ്ധതിയും കെ.ആർ.സി.എസ് തുടരുന്നതായി യൂസിഫ് ബൂട്രോസ് വ്യക്തമാക്കി.

Sharing

Leave your comment

Your email address will not be published. Required fields are marked *