ഐപിഎസ് തലപ്പത്ത് അഴിച്ചുപണി ; ആദ്യമായി ബെവ്‌ക്കോ തലപ്പത്ത് വനിതാ ഐപിഎസ് ഉദ്യോഗസ്ഥ

സംസ്ഥാനത്തെ ഐപിഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി.ബെവ്‌ക്കോ എംഡിയായ എഡിജിപി യോഗേഷ് ഗുപ്തയെ വിജിലന്‍സ് ഡയറക്ടറാക്കി നിയമിച്ചു.ടി കെ വിനോദ് കുമാര്‍ സ്വയം വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം. വിനോദ് കുമാര്‍ വിരമിക്കുമ്ബോള്‍ യോഗേഷ് ഗുപ്ത ഡിജിപി തസ്തികളിലേക്ക് ഉയര്‍ത്തേണ്ടതായിരുന്നു. എന്നാല്‍, ബിഎസ്‌എഫ് മേധാവി സ്ഥാനത്തു നിന്നും കേരള കേഡറിലേക്ക് ഡിജിപി റാങ്കിലുള്ള നിധിന്‍ അഗര്‍വാള്‍ മടങ്ങിവരുന്നതിനാല്‍ യോഗേഷ് ഗുപ്തയുടെ സ്ഥാനകയറ്റം ഇപ്പോള്‍ ഉണ്ടാകില്ല.ബെവ്‌ക്കോ എംഡിയായി ഐജി ഹര്‍ഷിത അത്തല്ലൂരിയെ നിയമിച്ചു. ആദ്യമായാണ് ബെവ്‌ക്കോയുടെ തലപ്പത്ത് ഒരു വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ നിയമിക്കുന്നത്. ഗതാഗത കമ്മീഷണറെയും മാറ്റി. മന്ത്രി കെ ബി ഗണേഷ് കുമാറുമായി ഏറെ നാളായി അഭിപ്രായ ഭിന്നത തുടരുന്ന എഡിജിപി എസ് ശ്രീജിത്തിനെ പൊലീസ് ആസ്ഥാനത്തേക്കാണ് മാറ്റിയത്. ഐജി എ അക്ബറാണ് പുതിയ ഗതാഗത കമ്മീഷണര്‍.ഐജി സി എച്ച്‌ നാഗരാജുവിനെ ക്രൈം ബ്രാഞ്ച് ഐജിയായി നിയമിച്ചു. തിരുവനന്തപുരം റെയ്ഞ്ച് ഡിഐജിയായി അജീതാ ബീഗത്തെ നിയമിച്ചു. കണ്ണൂര്‍ റെയ്ഞ്ച് ഡിഐജി തോംസണ്‍ ജോസിനെ തൃശൂരിലേക്ക് നിയമിച്ചു. കണ്ണൂര്‍ റെയ്ഞ്ചിന്റെ ചുമതലയുമുണ്ടാകും. ഡിഐജി ജയനാഥിനെ പൊലീസ് കണ്‍ട്രഷന്‍ കോര്‍പ്പറേഷന്‍ എംഡിയായും നിയമിച്ചു.

Sharing

Leave your comment

Your email address will not be published. Required fields are marked *