യാത്രികര്‍ക്ക് മുന്നറിയിപ്പുമായി യുഎഇ; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ജയില്‍ ശിക്ഷ; നിയമം കര്‍ശനമാക്കി

അബുദാബി: രാജ്യത്തെ വിമാനയാത്രികർക്ക് മുന്നറിയിപ്പുമായി യുഎഇ. കസ്റ്റംസ് നിയമങ്ങള്‍ കർശനമായി പാലിക്കണം എന്ന് യുഎഇ അറിയിച്ചു.കഴിഞ്ഞ ഏതാനും നാളുകളായി യുഎഇ വിമാനത്താവളത്തില്‍ യാത്രികരുടെ എണ്ണം വലിയ തോതില്‍ വർദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഗള്‍ഫ് കോർപ്പറേഷൻ കൗണ്‍സിലിന്റെ കസ്റ്റംസ് നിയമങ്ങള്‍ കർശനമായി പാലിക്കണം എന്ന് അധികൃതർ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. നിയമം ലംഘിക്കുന്നവർക്ക് തടവും പിഴയുമായിരിക്കും ശിക്ഷയെന്നും അധികൃതർ അറിയിച്ചു.60,000 ദിർഹം അഥവാ 13,66,355 രൂപയിലധികം വിമാനത്തില്‍ സഞ്ചരിക്കുമ്ബോള്‍ കയ്യില്‍ കരുതാൻ പാടില്ല. ഈ തുകയേക്കാള്‍ വിലമതിപ്പുള്ള സാധനങ്ങളും കയ്യില്‍ കരുതരുത്. സ്വർണം ഉള്‍പ്പെടെയുള്ള ലോഹങ്ങള്‍ കൊണ്ടുപോകാൻ ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോർട്ട് സെക്യൂരിറ്റി എന്നിവയുടെ അനുമതി വേണമെന്നും യുഎഇ അധികൃതർ വ്യക്തമാക്കി.വിമാനയാത്രികർ കൈവശമുള്ള വസ്തുക്കളെക്കുറിച്ച്‌ കൃത്യമായ വിവരങ്ങള്‍ അധികൃതർക്ക് നല്‍കണം. അല്ലാത്ത പക്ഷം ഭീമമായ തുക പിഴയായി അടയ്‌ക്കേണ്ടിവരും. ജയില്‍ ശിക്ഷയും ലഭിച്ചേക്കാം. സംഭവം കോടതിയില്‍ എത്തിയാല്‍ വസ്തുക്കള്‍ കണ്ടുകെട്ടുന്ന സാഹചര്യവും ഉണ്ടാകും.റേഡിയോ, ടിവി, സിഡി, സംഗീത ഉപകരണങ്ങള്‍, ലാപ്‌ടോപ്പ്, ക്യാമറ തുടങ്ങിയ വസ്തുക്കള്‍ നികുതിയില്ലാതെ യാത്രികർക്ക് കൊണ്ടുപോകാം. യാത്രക്കാർ കയ്യില്‍ കരുതുന്ന വസ്തുക്കളുടെ മൂല്യങ്ങള്‍ ഒരിക്കലും മൂവായിരം ദിർഹം കവിയരുത്. മയക്കുമരുന്ന്, പന്നി വർഗ്ഗത്തില്‍പ്പെട്ട മൃഗങ്ങള്‍, ആനക്കൊമ്പ് , വെറ്റില, മറ്റ് പാൻ വസ്തുക്കള്‍ എന്നിവ യുഎഇയിലെ നിയമ പ്രകാരം നിരോധിത വസതുക്കളാണ്. അതിനാല്‍ യാത്രാ വേളയില്‍ ഇത്തരം വസ്തുക്കള്‍ കയ്യില്‍ സൂക്ഷിക്കാതിരിക്കുക.

Sharing

Leave your comment

Your email address will not be published. Required fields are marked *