ടി20 ലോകകപ്പ് ; അഫ്ഗാനിസ്ഥാനെ മറികടന്ന് ദക്ഷിണാഫ്രിക്ക കന്നി ഫൈനലിലേക്ക്

ടി20 ലോകകപ്പില്‍ ഇന്ന് നടന്ന ആദ്യ സെമിയില്‍ ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനെ അനായാസം തോല്‍പിച്ച്‌ ഫൈനലിലേക്ക് മുന്നേറി.ആദ്യമായാണ് അവർ ടി20 ലോകകപ്പ് ഫൈനലിലേക്ക് മുന്നേറുന്നത്.പൊതുവെ സെമിഫൈനലില്‍ പതറുന്ന ദക്ഷിണാഫ്രിക്ക ഇത്തവണ അനായാസം വിജയം സ്വന്തമാക്കി. 9 വിക്കറ്റിനായിരുന്നു അവരുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥനെ 56 റണ്‍സിന് ഓള്‍ഔട്ടാക്കിയ ദക്ഷിണാഫ്രിക്ക 8.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ വിജയം സ്വന്തമാക്കി. ജയത്തോടെ ദക്ഷിണാഫ്രിക്ക ഫൈനലില്‍ പ്രവേശിച്ചു.57 റണ്‍സ് പിന്തുടർന്ന് ദക്ഷിണാഫ്രിക്കയ്ക്ക് ഡികോക്കിനെ ആദ്യം തന്നെ നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഐഡൻ മാർക്രവും(23) ഹെൻഡ്രിക്‌സും(29) ചേർന്ന് ടീമിനെ അനായാസം വിജയത്തിലേക്ക് എത്തിച്ചു. 67 ഓന്തുകള്‍ ബാക്കി നില്‍ക്കെയായിരുന്നു അവരുടെ വിജയം.തങ്ങളുടെ കന്നി ലോകകപ്പ് സെമിഫൈനല്‍ കളിച്ച അഫ്ഗാൻ ബാറ്റിംഗ് തിരഞ്ഞെടുത്തതിന് ശേഷം വഴി തെറ്റി. 11.5 ഓവറില്‍ അവർ പുറത്തായി. അസ്മത്തുള്ള ഒമർസായി (10) മാത്രമാണ് രണ്ടക്കത്തിലേക്ക് കടന്ന അഫ്ഗാൻ ബാറ്റ്‌സ്മാൻ. എക്‌സ്‌ട്രാകള്‍ (13) ആണ് ടോപ് സ്‌കോറർ. ഇടംകൈയ്യൻ പേസർ മാർക്കോ ജാൻസെൻ 3/16, ഇടംകൈയ്യൻ സ്പിന്നർ തബ്രായിസ് ഷംസി 3/6 എന്നിവർ മൂന്ന് വിക്കറ്റുമായി തിളങ്ങി. കാഗിസോ റബാഡയും ആൻറിച്ച്‌ നോർജെയും രണ്ട് വീതം നേടി. ഇന്ന് വൈകിട്ട് നടക്കുന്ന രണ്ടാം സെമിയില്‍ ഇംഗ്ലണ്ടും ഇന്ത്യയും തമ്മില്‍ ഏറ്റുമുട്ടും. ഇതിലെ വിജയിയുമായി ദക്ഷിണാഫ്രിക്ക ഫൈനലില്‍ ഏറ്റുമുട്ടും.

Sharing

Leave your comment

Your email address will not be published. Required fields are marked *