പോളിടെക്‌നിക് ഡിപ്ലോമ: ട്രയല്‍ അലോട്മെന്റ് പ്രസിദ്ധീകരിച്ചു

2024-2025 അധ്യയനവർഷത്തെ പോളിടെക്നിക് ഡിപ്ലോമ പ്രവേശനത്തിന്റെ പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റും ട്രയല്‍ അലോട്മെന്റ് ലിസ്റ്റും പ്രസിദ്ധീകരിച്ചു.ഓണ്‍ലൈനായി ഓപ്ഷനുകളില്‍ മാറ്റംവരുത്തുന്നതിനും അപേക്ഷകളില്‍ തിരുത്തലുകള്‍ നടത്തുന്നതിനും ജൂണ്‍ 28-ന്‌ വൈകീട്ട് അഞ്ചുവരെ സമയമുണ്ടാകും.www.polyadmission.org -യിലാണ് അലോട്മെന്റ് പ്രസിദ്ധീകരിച്ചത് .ഓണ്‍ലൈൻ തിരുത്തലുകള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നവരും മറ്റു സംശയനിവാരണങ്ങള്‍ക്കും ഏറ്റവും അടുത്തുള്ള ഗവ./എയ്ഡഡ്/ഗവ. കോസ്റ്റ് ഷെയറിങ് (ഐ.എച്ച്‌.ആർ.ഡി./കേപ്പ്/എല്‍.ബി.എസ്.) പോളിടെക്‌നിക് കോളേജിലെ ഹെല്‍പ് ഡെസ്‌കുമായി ബന്ധപ്പെടാം.

Sharing

Leave your comment

Your email address will not be published. Required fields are marked *