ബിവറേജും ബാറും തുറക്കില്ല; കേരളത്തില്‍ ഡ്രൈ ഡേ

തിരുവനന്തപുരം: ലോക ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി കേരളത്തില്‍ ബുധനാഴ്ച ഡ്രൈ ഡേ. ബിവറേജസ് കോർപറേഷന്റെ മദ്യവില്‍പനശാലകളും സ്വകാര്യ ബാറുകളും അടവായിരിക്കും.കണ്‍സ്യൂമർ ഫെഡിന്റെ മദ്യവില്‍പന ശാലകളും പ്രീമിയം മദ്യവില്‍പന ശാലകളും തുറക്കില്ലെന്ന് അധികൃതർ അറിയിച്ചു.ഇന്ന് രാത്രി ഒൻമ്പതു മണിക്ക് അടച്ച ബിവറേജസ് ഔട്ട്ലെറ്റുകള്‍ വ്യാഴാഴ്ച രാവിലെ 9 മണിക്ക് മാത്രമേ തുറക്കൂ.

ലഹരിവിരുദ്ധ പ്രചാരണങ്ങള്‍ക്ക് പിന്തുണയെന്ന നിലയിലാണ് സർക്കാർ മദ്യവില്‍പന ശാലകള്‍ക്ക് അവധി നല്‍കിയത്.ഐക്യരാഷ്‌ട്ര സഭയാണ് 1987 മുതല്‍ ജൂണ്‍ 26 ലഹരിവിരുദ്ധ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്.

Sharing

Leave your comment

Your email address will not be published. Required fields are marked *