സ്‌പോര്‍ട്‌സ് സ്‌കൂളുകളിലെ കോച്ചിംഗ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: കായിക യുവജനകാര്യാലയത്തിന് കീഴിലുള്ള സ്പോർട്സ് സ്കൂളുകളിലെ പരിശീലകരുടെ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.സീനിയർ കോച്ച്‌, കോച്ച്‌, അസിസ്റ്റൻറ് കോച്ച്‌, പരിശീലകർ, മെന്റർ കം ട്രെയിനർ, സ്ട്രെങ്ത് ആൻറ് കണ്ടീഷനിംഗ് എക്സ്പെർട്ട് ഗ്രേഡ്11 എന്നീ തസ്തികകളില്‍ കരാർ അടിസ്ഥാനത്തിലാണ് നിയമനം. 2024–25 അധ്യയന വർഷത്തില്‍ തിരുവനന്തപുരത്തെ ജി.വി.രാജ സ്പോർട്സ് സ്കൂള്‍, സ്പോർട്സ് സ്കൂള്‍ കണ്ണൂർ, സ്പോർട്സ് ഡിവിഷൻ കുന്നംകുളം (തൃശൂർ) എന്നിവിടങ്ങളിലേക്കാണ് നിലവിലെ അവസരങ്ങള്‍.
അത്ലറ്റിക്സ്, ബോക്സിംഗ്, ഫുട്ബോള്‍, ഹോക്കി, വോളിബോള്‍, ജൂഡോ, തായ്ക്വോണ്ടോ, ഗുസ്തി, ബാസ്ക്കറ്റ്ബോള്‍, ക്രിക്കറ്റ് എന്നിവയില്‍ പ്രാവീണ്യമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ 2024 ജൂണ്‍ 22-ന് വൈകുന്നേരം 5:00- നകം സമർപ്പിക്കണം.അപേക്ഷകള്‍ dsyagok@gmail.com എന്ന ഇ-മെയില്‍ വഴിയോ , ഡയറക്ടർ, ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ് & യൂത്ത് അഫയേഴ്സ് , ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം-33, പിൻ 695033 എന്ന വിലാസത്തില്‍ അയയ്ക്കുകയോ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ www.dsya.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 9746661446 (സ്പോർട്സ് ഡെമോണ്‍സ്ട്രേറ്റർ).

Sharing

Leave your comment

Your email address will not be published. Required fields are marked *