സാറ്റോ ട്രക്ക് മൗണ്ടട് ക്രെയിൻ ‘കമോണ്‍ കേരള’ വേദിയില്‍

ദുബൈ: കേരളത്തിലെ വിവിധ വ്യവസായിക മേഖലകളില്‍ വലിയ മാറ്റം സാധ്യമാക്കുന്ന നവീനമായ ലിവേജ് എൻജിനീയറിങ് സാറ്റോ ട്രക്ക് മൗണ്ടട് ക്രെയിൻ ‘കമോണ്‍ കേരള’ വേദിയില്‍ പരിചയപ്പെടുത്തി.ഇന്ത്യയില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ സിവില്‍ മാർക്കറ്റില്‍ സുലഭമല്ലാത്ത എന്നാല്‍, മറ്റു രാജ്യങ്ങളില്‍ അടിസ്ഥാന വികസന പ്രവർത്തനങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതാണ് ട്രക്ക് മൗണ്ടഡ് ക്രെയിൻ. ഇതിന്‍റെ ഉല്‍പാദന കേന്ദ്രം തൃശൂർ മതിലകത്താണ് ലിവേജ് എൻജിനീയറിങ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിച്ചിട്ടുള്ളത്. കേരളത്തിലെ വ്യാവസായിക മുന്നേറ്റത്തിന് കരുത്തുപകരുന്ന സംരംഭമാണിത്.’കമോണ്‍ കേരള’ വേദിയില്‍ സാറ്റോ ട്രക്ക് മൗണ്ടട് ക്രെയിൻ പരിചയപ്പെടുത്തിയതിലൂടെ ആഗോള മാർക്കറ്റിലേക്കും ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികള്‍ക്കു മുന്നിലും അവതരിപ്പിച്ചിരിക്കുകയാണ് സംവിധാനം.

ഖത്തറില്‍ നാലര പതിറ്റാണ്ടിന്‍റെ വ്യവസായ പാരമ്ബര്യമുള്ള സീഷോർ മുഹമ്മദലി മറ്റ് പാർട്ണർമാരുമായി ചേർന്നാണ് ലീവേജ് എൻജിനീയറിങ് ആരംഭിച്ചത്. ഇതിന്‍റെ ആഗോള മാർക്കറ്റിലേക്കുള്ള ആദ്യ ചുവടുവെപ്പിനാണ് ‘കമോണ്‍ കേരള’ വേദി സാക്ഷിയായത്.ലോഞ്ച് പരിപാടിയില്‍ ലീവേജ് എൻജിനീയറിങ് ഡയറക്ടർമാരായ നിസാം മുഹമ്മദലി, ഫൈസല്‍ അലി ബാവ, അജ്മല്‍ ഹുസൈൻ എന്നിവരും മാധ്യമം സി.ഇ.ഒ പി.എം. സാലിഹും പങ്കെടുത്തു. ‘കമോണ്‍ കേരള’യോട് അനുബന്ധിച്ച്‌ നടന്ന ബിസിനസ് സമ്മിറ്റിലും കേരളത്തിന്‍റെ അഭിമാന പദ്ധതിയെന്ന നിലയില്‍ സാറ്റോ ട്രക്ക് മൗണ്ടട് ക്രെയിൻ ടെക്നിക്കല്‍ ഡയറക്ടർ മുത്തു കുമാർ സംരംഭം പരിചയപ്പെടുത്തി.

Sharing

Leave your comment

Your email address will not be published. Required fields are marked *