ഉറക്കത്തിലെത്തിയ ദുരന്തം; നിയമ ലംഘന കെട്ടിടങ്ങളിലെ താമസക്കാര്‍ 24 മണിക്കൂറിനകം ഒഴിയണമെന്നു കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

കുവൈറ്റ്;കെട്ടിട ഉടമയും സെക്യൂരിറ്റിക്കാരനും അറസ്റ്റില്‍. കൂടുതല്‍ നടപടികള്‍ക്ക് കുവൈറ്റ് . ആ ബഹു നില കെട്ടിടത്തില്‍ ലിഫ്റ്റുണ്ടായിരുന്നില്ല സിറ്റി തൊഴിലാളികള്‍ താമസിച്ചിരുന്ന ആറുനിലക്കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച ഇന്ത്യാക്കാരുടെ മൃതദേഹങ്ങള്‍ ഉടൻ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.മൃതദേഹങ്ങള്‍ തിരിച്ചറിയാൻ ഡിഎൻഎ ടെസ്റ്റ് നടത്തും. അപകടമുണ്ടായി മിനിറ്റുകള്‍ക്കകം സിവില്‍ ഡിഫൻസ് യൂണിറ്റുകള്‍ എത്തി തീയണയ്ക്കുന്ന ജോലികള്‍ ആരംഭിച്ചു. സ്ഥലത്തിന്റെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. രാജ്യത്തെ നിയമങ്ങള്‍ ലംഘിച്ചു പ്രവർത്തിക്കുന്ന കെട്ടിടങ്ങളിലെ താമസക്കാർ 24 മണിക്കൂറിനകം ഒഴിയണമെന്നു കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു.അഹമ്മദി ഗവർണറേറ്റ് മുനിസിപ്പാലിറ്റിയിലെ എല്ലാ മുതിർന്ന ഉദ്യോഗസ്ഥരെയും സസ്‌പെൻഡ് ചെയ്തു മുനിസിപ്പാലിറ്റി ഡയറക്ടർ ജനറല്‍ സൗദ് അല്‍ ദബ്ബൂസ് ഉത്തരവിട്ടു. സംഭവത്തില്‍ പ്രത്യേക അന്വേഷണത്തിന് മുനിസിപ്പാലിറ്റി വകുപ്പും ഉത്തരവിട്ടു. ചികില്‍സയിയിലുള്ളവരില്‍ ഏഴുപേരുടെ നില ഗുരുതരമാണ്. തെക്കൻ കുവൈത്തില്‍ അഹ്‌മദി ഗവർണറേറ്റിലെ മംഗഫില്‍ വിദേശ തൊഴിലാളികള്‍ താമസിക്കുന്ന മേഖലയിലാണ് അപകടമുണ്ടായത്. മലയാളി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി കമ്ബനി ജീവനക്കാരുടെ ഫ്‌ളാറ്റിലാണ് ഇന്നലെ പുലർച്ചെ തീപിടിത്തമുണ്ടായത്. കുവൈത്തി പൗരന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. കെട്ടിട ഉടമയെയും സുരക്ഷാ ജീവനക്കാരനെയും അറസ്റ്റു ചെയ്തു.താഴത്തെ നിലയില്‍ തീ പടർന്നതോടെ മുകളിലുള്ള ഫ്‌ളാറ്റുകളില്‍നിന്നു ചാടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലും പുക ശ്വസിച്ചുമാണു മിക്കവർക്കും പരുക്കേറ്റത്. കെട്ടിടത്തില്‍നിന്നു ചാടിയവരില്‍ ചിലരുടെ പരുക്ക് ഗുരുതരമാണ്. കെട്ടിടത്തില്‍ ലിഫ്റ്റുണ്ടായിരുന്നില്ലെന്നും പടികള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഫ്‌ളാറ്റിലെ മറ്റു താമസക്കാർ പറഞ്ഞു. ഇതും കുവൈത്ത് സർക്കാർ ഗൗരവത്തോടെ എടുത്തിട്ടുണ്ട്.കെട്ടിട ഉടമയുടെ അത്യാഗ്രഹമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് ഉപപ്രധാനമന്ത്രി ഷെയ്ക് ഫഹദ് യൂസുഫ് സൗദ് അല്‍ സബാഹ് പറഞ്ഞു. പരുക്കേറ്റ ഇന്ത്യക്കാർക്ക് മികച്ച ചികില്‍സ ഉറപ്പു വരുത്തിയതായി ഇന്ത്യൻ സ്ഥാനപതി പറഞ്ഞു. തീപിടിത്തത്തില്‍ മരിച്ചവരുടെ ആശ്രിതർക്കും പരുക്കേറ്റവർക്കും എല്ലാ സഹായവും ഉറപ്പാക്കുമെന്ന് എൻബിടിസി കമ്പനി അറിയിച്ചു. പുലർച്ചെ തൊഴിലാളികള്‍ സുഖനിദ്രയിലായിരിക്കുമ്ബോഴാണ് ദുരന്തം ഉണ്ടായത്. ജോലിയുടെ ഉറങ്ങുകയായിരുന്ന പലരും താഴത്തെ നിലയിലെ പൊട്ടിത്തെറി അറിഞ്ഞില്ല. ഇതാണ് ദുരന്ത വ്യാപ്തി കൂട്ടിയത്.ഈജിപ്ഷ്യൻ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലെ പാചക വാതക സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. തീയും പുകയും ആറു നില കെട്ടിടത്തെ വിഴുങ്ങി. ശ്വാസതടസ്സം ഉണ്ടായതിനെ തുടർന്ന് എഴുന്നേറ്റ ചിലർ മുറിയാകെ പുക നിറഞ്ഞിരിക്കുന്നതാണ് കണ്ടത്. സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിലെ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചാണ് കെട്ടിടത്തില്‍ തീപടർന്നതെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. മലയാളിയായ കെജി എബ്രഹാമിന്റെ നിയന്ത്രണത്തിലുള്ള കമ്പനിയിലെ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്.രാജ്യത്തെ വിവിധ കെട്ടിടങ്ങളില്‍ മിന്നല്‍ പരിശോധന നടത്തി സുരക്ഷ ഉറപ്പാക്കാനും ഉത്തരവില്‍ പറഞ്ഞു. അപകടത്തില്‍ പരുക്കേറ്റവരെ കുവൈത്തിലെ അദാൻ, ജുബൈർ, ഫർവാനിയ, സബ,ജാസിർ എന്നീ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കമ്പനിയുടെ സ്‌പോണ്‍സർ കൂടിയാണ് കെട്ടിടത്തിന്റെ ഉടമസ്ഥനായ സ്വദേശി. വിവിധ ഫ്‌ളാറ്റുകളിലായി 195 പേർക്ക് താമസിക്കാനുള്ള സൗകര്യമാണുണ്ടായിരുന്നത്. കെട്ടിടത്തില്‍ ഉണ്ടായിരുന്ന 92 പേർ സുരക്ഷിതരാണ്. 20 പേർ നൈറ്റ് ഡ്യൂട്ടി ആയതിനാല്‍ സ്ഥലത്ത് ഇല്ലായിരുന്നു.
പരുക്കേറ്റവരില്‍ പലരും അപകട നില തരണം ചെയ്തതായി ഇന്ത്യൻ സ്ഥാനപതി അറിയിച്ചു. അടിയന്തര സേവനങ്ങള്‍ക്കായി ഹെല്‍പ്പ് ലൈൻ നമ്ബർ ഏർപ്പെടുത്തി. ഹെല്‍പ് ലൈൻനമ്ബർ+965-65505246

Sharing

Leave your comment

Your email address will not be published. Required fields are marked *