യുഎഇയില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം

ദുബായ്: ദുബായില്‍ ഇന്ന് മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്കും പേപ്പര്‍ ബാഗുകള്‍ക്കും നിരോധനം.നിയമം ലംഘിക്കുന്നവര്‍ക്ക് 200 ദിര്‍ഹമാണ് പിഴ.പകരം പല തവണ ഉയോഗിക്കാനാവുന്ന തുണിസഞ്ചികളുടെ ഉപയോഗം വര്‍ധിപ്പിക്കും.57 മൈക്രോമീറ്റേഴ്‌സില്‍ താഴെ വരുന്ന കട്ടികുറഞ്ഞ പ്ലാസ്റ്റിക് ബാഗ്‌സ്, പേപ്പര്‍ ബാഗ്‌സ്, ബയോ ഡി ഗ്രേഡബിള്‍ ബാഗ്‌സ് എന്നിവയ്ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സ്റ്റൈറോഫോമില്‍ നിര്‍മിച്ച കപ്പുകള്‍, പാത്രങ്ങള്‍, മൂടികള്‍ എന്നിവയ്ക്കും വിലക്കുണ്ട്. അതേസമയം 58 മൈക്രോമീറ്റേഴ്‌സില്‍ കൂടുതല്‍ കട്ടിയുള്ള ബാഗുകള്‍ ഉപയോഗിക്കാവുന്നതാണ്.

സൂപ്പര്‍മാര്‍ക്കറ്റുകളില്‍ മീനുകള്‍, വെജിറ്റബിള്‍ പോലുള്ള സാധനങ്ങള്‍ പൊതിഞ്ഞു തരുന്ന കവറുകള്‍, മാലിന്യം കളയുന്ന കവറുകള്‍ എന്നിവയ്ക്കും നിരോധനമില്ല.പരിസ്ഥിതി സൗഹൃദമല്ലാത്ത ഇത്തരം ഉല്‍പ്പന്നങ്ങള്‍ കത്തിക്കുകയോ വലിച്ചെറിയുകയോ ചെയ്യുന്നത് മൂലം ഉണ്ടാകുന്ന മനുഷ്യന്റെയും പ്രകൃതിയുടെയും ആരോഗ്യത്തിന് ഹാനികരമായ മൈക്രോപ്ലാസ്റ്റിക്കുകളുടെ വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. പ്ലാസ്റ്റികിന്റ ഉപയോഗം കുറച്ച്‌ പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ഭാഗമായാണ് ദുബായ് മുന്‍സിപ്പാലിറ്റി ഈ തീരുമാനമെടുത്തിരിക്കുന്നത്.

Sharing

Leave your comment

Your email address will not be published. Required fields are marked *