ചരക്ക് സേവനനികുതി; കേന്ദ്ര നഷ്‌ടപരിഹാരം മൂന്നുമാസത്തില്‍ നിലയ്ക്കും, ബദല്‍ തേടി കേരളം

രാജ്യത്ത് ചരക്കുസേവനനികുതി (ജി.എസ്.ടി.) നടപ്പാക്കിയതു കാരണം സംസ്ഥാനങ്ങള്‍ക്കുണ്ടാകുന്ന വരുമാനനഷ്ടം കേന്ദ്രം നികത്തുന്നത് ജൂണില്‍ അവസാനിക്കും.ജി.എസ്.ടി. നടപ്പായ 2017 ജൂലായ് ഒന്നുമുതല്‍ അഞ്ചുവര്‍ഷത്തേക്ക് നഷ്ടം നികത്തുമെന്നായിരുന്നു കരാര്‍.

മിക്ക സംസ്ഥാനങ്ങളുടെയും വരുമാനത്തെ ഇത് ബാധിക്കും. ഉപഭോക്തൃസംസ്ഥാനമായ കേരളത്തിനാണ് കൂടുതല്‍ പ്രശ്നം. 2160 കോടി മുതല്‍ 12145 കോടി വരെയാണ് വിവിധ വര്‍ഷങ്ങളില്‍ കേരളത്തിന് നഷ്ടപരിഹാരമായി കിട്ടിയിരുന്നത്. ജൂലായ് മുതല്‍ ഇൗ തുക ഖജനാവിലേക്ക് മറ്റു വഴികളിലൂടെ കണ്ടെത്തേണ്ട സ്ഥിതിയിലാണ് ധനകാര്യവകുപ്പ്. ഇതിനായി സംസ്ഥാനത്ത് ചരക്കുസേവനനികുതിയില്‍ പിടിമുറുക്കാനുള്ള നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

Sharing

Leave your comment

Your email address will not be published. Required fields are marked *