Loading ...

Home Education

സൗജന്യ വ്യക്തിത്വ വികസന കരിയര്‍ ഗൈഡന്‍സ് പരിശീലനം നാലിന്

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന എക്‌സ്‌പ്ലോറിങ് ഇന്ത്യ പരിപാടിയിലേക്ക് തിരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ക്കായി സൗജന്യ വ്യക്തിത്വ വികസന കരിയര്‍ ഗൈഡന്‍സ് പരിശീലനം നല്‍കുന്നു. നവംബര്‍ നാലിന് തിരുവനന്തപുരം വള്ളക്കടവ് അറഫ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന പരിശീലന പരിപാടി മന്ത്രി ഡോ.കെ.ടി.ജലീല്‍ ഉദ്ഘാടനം ചെയ്യും. കേന്ദ്ര, സംസ്ഥാന സര്‍വകലാശാല സന്ദര്‍ശനം, രാഷ്ട്രപതിയുമായി സംവദിക്കല്‍, രാഷ്ട്രപതി ഭവന്‍, പാര്‍ലമെന്റ് സന്ദര്‍ശനം എന്നിവയാണ് ഏഴുദിവസം നീണ്ടുനില്‍ക്കുന്ന എക്‌സ്‌പ്ലോറിങ് ഇന്ത്യ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനുമുന്നോടിയായി തിരഞ്ഞെടുത്ത 120 വിദ്യാര്‍ഥികള്‍ക്കാണ് പരിശീലനം സംഘടിപ്പിക്കുന്നത്. കേന്ദ്ര, സംസ്ഥാന സര്‍വകലാശാല സന്ദര്‍ശനം, രാഷ്ട്രപതിയുമായി സംവദിക്കല്‍, രാഷ്ട്രപതി ഭവന്‍, പാര്‍ലമെന്റ് സന്ദര്‍ശനം എന്നിവയാണ് ഏഴുദിവസം നീണ്ടുനില്‍ക്കുന്ന എക്‌സ്‌പ്ലോറിങ് ഇന്ത്യ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനുമുന്നോടിയായി തിരഞ്ഞെടുത്ത 120 വിദ്യാര്‍ഥികള്‍ക്കാണ് പരിശീലനം സംഘടിപ്പിക്കുന്നത്.

Related News