Loading ...

Home National

കശ്മീരില്‍ മനുഷ്യാവകാശം പൂര്‍ണമായും പുനഃസ്ഥാപിക്കണം : യു.എന്‍ മനുഷ്യാവകാശ കമ്മീഷന്‍

ന്യൂഡല്‍ഹി > കശ്‌മീരിലെ ജനങ്ങള്‍ക്ക്‌ വിപുലമായി മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണെന്ന്‌ ഐക്യരാഷ്‌ട്ര സംഘടന. താഴ്‌വരയിലെ സ്ഥിതിയില്‍ ഉല്‍ക്കണ്ഠ പ്രകടിപ്പിച്ച യുഎന്‍ മനുഷ്യാവകാശങ്ങള്‍ ഉടന്‍ പുനഃസ്ഥാപിക്കണമെന്ന്‌ ആവശ്യപ്പെട്ടു. കശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടര്‍ന്ന്‌ തുടര്‍ച്ചയായി 86-ാം ദിവസവും അവിടെ സാധാരണ ജീവിതം തടസ്സപ്പെട്ടു. കമ്ബോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്‌. ഗതാഗതം സ്‌തംഭിച്ചിരിക്കുകയാണ്‌. കശ്‌മീരിലെ ജനങ്ങള്‍ക്ക്‌ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്നതില്‍ അതിയായ ഉല്‍ക്കണ്ഠയുണ്ടെന്ന്‌ യുഎന്‍ മനുഷ്യാവകാശ ഹൈകമീഷണറുടെ വക്താവ്‌ റൂപെര്‍ട്‌ കോള്‍വില്‍ പറഞ്ഞു. സാധാരണ ജീവിതത്തിലേക്ക്‌ തിരിച്ചുവരാനും കടകള്‍ തുറക്കാനും ശ്രമിക്കുന്ന നാട്ടുകാരെയും വിദ്യാര്‍ഥികളെയും അവിടെ പ്രവര്‍ത്തിക്കുന്ന സായുധ സംഘങ്ങള്‍ ഭീഷണിപ്പെടുത്തുന്നതായും തങ്ങള്‍ക്ക്‌ വിവരം ലഭിക്കുന്നുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ മൂന്ന്‌ മുന്‍ മുഖ്യമന്ത്രിമാരടക്കം നിരവധി നേതാക്കള്‍ ഇപ്പോഴും കരുതല്‍ തടവിലാണ്‌. സംസ്ഥാന മനുഷ്യാവകാശ കമീഷന്‍, വിവരാവകാശ കമീഷന്‍ തുടങ്ങിയവയൊന്നും പ്രവര്‍ത്തിക്കുന്നില്ല. സഞ്ചാരസ്വാതന്ത്ര്യവും മാധ്യമ നിയന്ത്രണവും ഹേബിയസ്‌ കോര്‍പസും സംബന്ധിച്ച ഹര്‍ജികളില്‍ സുപ്രീംകോടതിയുടെ മെല്ലെപ്പോക്കിനെയും യുഎന്‍ കമീഷണര്‍ വിമര്‍ശിച്ചു.

Related News