Loading ...

Home National

ഓഹരിയില്‍നിന്നുള്ള മൂലധനനേട്ട നികുതിയില്‍ മാറ്റംവരുത്തിയേക്കും

ന്യൂഡല്‍ഹി: ഓഹരി, ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവയിലെ നിക്ഷേപങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ദീര്‍ഘകാല മൂലധന നേട്ടനികുതിയില്‍ മാറ്റംവരുത്തിയേക്കും. നിലവിലുള്ള ദീര്‍ഘകാല മൂലധന നേട്ടത്തിനുള്ള നികുതി, സെക്യൂരിറ്റി ട്രാന്‍സാക് ഷന്‍ ടാക്‌സ്, ഡിവിഡന്റ് ഡിസ്ട്രിബ്യൂഷന്‍ ടാക്‌സ് എന്നിവയില്‍ മാറ്റംവരുത്തുന്നകാര്യമാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളത്. ഈ മേഖലയില്‍ കോര്‍പ്പറേറ്റ് നികുതി കുറച്ചതിനുശേഷമുള്ള വലിയ പരിഷ്‌കരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സിഎന്‍ബിസി ആവാസ് ന്യൂസ് ചാനലും ഐഎഎന്‍എസ് ന്യൂസ് ഏജന്‍സിയുമാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതേതുടര്‍ന്ന് ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തില്‍ സെന്‍സെക്‌സ് 600 പോയന്റിലേറെ കുതിച്ചു. ഒരുവര്‍ഷത്തിനുമേല്‍ കൈവശംവെച്ച്‌ വില്‍ക്കുമ്ബോള്‍ ലഭിക്കുന്ന മൂലധന നേട്ടത്തിനാണ് 2018 ബജറ്റില്‍ സര്‍ക്കാര്‍ ആദായ നികുതി ഏര്‍പ്പെടുത്തിയത്. സാമ്ബത്തിക വര്‍ഷം ഒരു ലക്ഷം രൂപയ്ക്കുമുകളിലുള്ള നേട്ടത്തിനാണ് നികുതി ചുമത്തിയത്. ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകള്‍ക്കും ഇത് ബാധകമാണ്. ഓഹരികള്‍ വാങ്ങുമ്ബോഴും വില്‍ക്കുമ്ബോഴും ഈടാക്കുന്നതാണ് സെക്യൂരിറ്റി ട്രാന്‍സാക് ഷന്‍ ടാക്‌സ്. 2004 ഒക്ടോബര്‍ ഒന്നിനാണ് ഈ നികുതി പ്രാബല്യത്തില്‍വന്നത്. കമ്ബനികള്‍ ഓഹരി ഉടമകള്‍ക്ക് നല്‍കുന്ന ലാഭവിഹിതത്തിന്മേലുള്ള നകുതിയാണ് ഡിവിഡന്റ് ഡിസ്ട്രിബ്യൂഷന്‍ ടാക്‌സ്. ഈയിനത്തില്‍ 15 ശതമാനമാണ് സര്‍ക്കാര്‍ ഈടാക്കുന്നത്. സര്‍ച്ചാര്‍ജും എജ്യുക്കേഷന്‍ സെസുംകൂടിച്ചേരുമ്ബോള്‍ ലാഭവ വിഹിത നികുതിയിന്മേല്‍ കമ്ബനികള്‍ക്ക് 20.35 ശതമാനം ബാധ്യതവരും.

Related News