Loading ...

Home Kerala

ടാ​ക്സ് ക​ണ്‍​സ​ള്‍​ട്ട​ന്‍റ്സ് അ​സോ. ഇ​ന്ന് വാ​റ്റ്, ജി​എ​സ്ടി ജോ​ലി​ ബ​ഹി​ഷ്ക​രി​ക്കും

ആ​​ല​​പ്പു​​ഴ: സം​​സ്ഥാ​​ന​​ത്തെ വ്യാ​​പാ​​രി​​ക​​ള്‍​​ക്ക് 2013-14 വ​​ര്‍​​ഷം മു​​ത​​ലു​​ള്ള ക​​ണ​​ക്കു​​ക​​ള്‍ കാ​​ണി​​ക്ക​​ണ​​മെ​ന്നു കാ​​ട്ടി അശാ​​സ്ത്രീ​​യ​​വും, അ​​പൂ​​ര്‍​​ണ​​വു​​മാ​​യ നോ​​ട്ടീ​​സു​​ക​​ള്‍ വ്യാ​​പ​​ക​​മാ​​യി ന​​ല്‍​​കി വ്യാ​​പാ​​രി​​ക​​ളെ​യും ക​​ണ്‍​സ​​ള്‍​​ട്ട​​ന്‍റു​മാ​രെ​​യും ബു​​ദ്ധി​​മു​​ട്ടി​​ക്കു​​ന്ന​​തി​​ല്‍ പ്ര​​തി​​ഷേ​ധി​ച്ചു വ്യാ​​പാ​​ര സ​​മൂ​​ഹം ഇ​​ന്നു സം​​സ്ഥാ​​ന വ്യാ​​പ​​ക​​മാ​​യി ന​​ട​​ത്തു​​ന്ന ക​​ട​​യ​​ട​​പ്പ് സ​​മ​​ര​​ത്തി​​ന് ടാ​​ക്സ് ക​​ണ്‍​സ​​ള്‍​​ട്ട​​ന്‍റ്സ് അ​​സോ​​സി​​യേ​​ഷ​​ന്‍ പി​​ന്തു​​ണ പ്ര​​ഖ്യാ​​പി​​ച്ചു. കേ​​ര​​ള​​ത്തി​​ലെ മു​​ഴു​​വ​​ന്‍ ടാ​​ക്സ് ക​​ണ്‍​സ​​ള്‍​​ട്ട​​ന്‍റു​​മാ​​രും വാ​​റ്റ്, ജി​​എ​​സ്ടി ജോ​​ലി​​ക​​ള്‍ ബ​​ഹി​​ഷ്ക​​രി​​ക്കാ​​ന്‍ സം​​സ്ഥാ​​ന ക​​മ്മി​​റ്റി തീ​​രു​​മാ​​നി​​ച്ചു. ജി​​എ​​സ്ടി നി​​ല​​വി​​ല്‍ വ​​ന്ന​​തോ​​ടെ വാ​​റ്റ് ഉ​​ള്‍​​പ്പെ​​ടെ​​യു​​ള്ള നി​​കു​​തി​​ക​​ള്‍ നി​​യ​​മ​​പ​​ര​​മാ​​യി ത​​ന്നെ ഇ​​ല്ലാ​​താ​​യി​​ട്ടും, യാ​​തൊ​​രു ത​​ത്വ​​ദീ​​ക്ഷ​​യു​​മി​​ല്ലാ​​തെ ല​​ക്ഷ​​ക്ക​​ണ​​ക്കി​​ന് വ്യ​​ത്യാ​​സം കാ​​ണി​​ക്കു​​ന്ന തു​​ഗ്ല​​ക് മൊ​​ഡ്യു​​ള്‍ അ​​നു​​സ​​രി​​ച്ച്‌ സ്വീ​​ക​​രി​​ക്കു​​ന്ന ന​​ട​​പ​​ടി​​ക​​ള്‍ വ്യാ​​പാ​​രം മേ​​ഖ​​ല​​യ്ക്കു തി​​രി​​ച്ച​​ടി​​യാ​​കു​​മെ​​ന്ന് അ​​സോ​​സി​​യേ​​ഷ​​ന്‍ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് എ.​​എ​​ന്‍. പു​​രം ശി​​വ​​കു​​മാ​​ര്‍ കു​​റ്റ​​പ്പെ​​ടു​​ത്തി.

Related News