Loading ...

Home Music

ഋതുഭേദങ്ങളുടെ കവി, മനുഷ്യ പക്ഷത്തു നിന്ന ഒരാള്‍ - വയലാര്‍ അനുസ്മരണം ശ്രദ്ധേയമായി

മണ്ണാര്‍ക്കാട്: കേരളീയ നവോത്ഥാനത്തിന്റെ ചാലകശക്തിയും കര്‍മ ചൈതന്യത്തിന്റെ അദ്വിതീയ സ്പന്ദനവുമായിരുന്നു വയലാര്‍ രാമവര്‍മ്മ എന്ന് കുട്ടികള്‍ അനുസ്മരിച്ചു. മണ്ണാര്‍ക്കാട് ജി.എം.യു.പി സ്കൂളിലെ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിലായിരുന്നു തികച്ചും ശ്രദ്ധേയമായി വയലാര്‍ അനുസ്മരണം സംഘടിപ്പിച്ചത്. ജനഹൃദയങ്ങളെ അനവരതം സ്വാധീനിച്ച വയലാറിന്റെ സര്‍ഗ്ഗ സംഗീതം തൊട്ട് ബലികുടീരങ്ങള്‍ വരെയുള്ള
കവിതകളും ചലചിത്ര ഗാനങ്ങളും നാടക ഗാനങ്ങളും കോര്‍ത്തിണക്കിയാണ് സംഘാടകസമിതി കവിയുടെ ജീവിത ചക്രം ചിത്രീകരിച്ചത്.
പി.ടി.എ പ്രവര്‍ത്തക സമിതി അംഗം അബൂ വറോടന്‍ അനുസ്മരണ ചടങ്ങിന് നാന്ദി കുറിച്ചു. കീഴേടത്ത് രാധാകൃഷ്ണന്‍, സിദീഖ് മച്ചിങ്ങല്‍, നീലാംബരന്‍ മോളത്ത്, കെ.പി.അഷറഫ്, സൂസമ്മ ജോണ്‍സണ്‍, പി.കെ ആശ, എം.എന്‍ കൃഷ്ണകുമാര്‍, പി. മനോജ് ചന്ദ്രന്‍ എന്നിവര്‍ വയലാര്‍ ഗാനങ്ങളുടെ ആലാപനം നടത്തി. ടി ആര്‍ രാജശ്രീ സ്വാഗതവും, എം ഷഹനാസ് നന്ദിയും പറഞ്ഞു.

Related News