Loading ...

Home Music

'എന്റെ ഗുരുവിനൊപ്പമുള്ള ഏക ചിത്രമാണിത്'; ദേവരാജന്‍ മാസ്റ്ററിനൊപ്പമുള്ള ചിത്രം പങ്കുവെച്ച്‌ എം ജയചന്ദ്രന്‍

സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച തന്റെ പ്രിയ ഗുരു ദേവരാജന്‍ മാസ്റ്ററിനൊപ്പമുള്ള ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. തന്റെ ഗുരുവിനൊപ്പമുള്ള ഏകചിത്രമാണ് ഇതെന്ന് പറഞ്ഞാണ് ജയചന്ദ്രന്‍ ഈ ചിത്രം ആരാധകരുമായി പങ്കുവെച്ചത്. 'എന്റെ പ്രിയഗുരു ദേവരാജന്‍ മാസ്റ്റര്‍ക്ക് ഒപ്പമുള്ള ഏക ചിത്രമാണിത്. മൊബൈല്‍ ഫോണുകളും ക്യാമറകളും സെല്‍ഫികളും ലോകത്തെ കീഴടക്കുന്നതിന് മുമ്ബ് എടുത്ത ചിത്രമാണിത്. അദ്ദേഹത്തിന് ഒപ്പമുള്ള ആ അമൂല്യ നിമിഷങ്ങള്‍ എനിക്ക് മിസ് ചെയ്യുന്നു' എന്നാണ് ചിത്രത്തിനൊപ്പം ജയചന്ദ്രന്‍ കുറിച്ചത്. എം ജയചന്ദ്രന്‍ ദേവരാജന്‍ മാസ്റ്ററുടെ അസിസ്റ്റന്റ് ആയാണ് സംഗീത ജീവിതം ആരംഭിച്ചത്. മലയാള സിനിമയ്ക്ക് ഒരുപിടി നല്ല ഗാനങ്ങള്‍ സമ്മാനിച്ച ദേവരാജന്‍മാസ്റ്റര്‍ 2006 മാര്‍ച്ച്‌ 15 നാണ് അന്തരിച്ചത്.



Related News