Loading ...

Home health

ക്യാന്‍സര്‍ മരുന്നുകളില്‍ ഉപകാരപ്രദമല്ലാത്തവയും

യൂറോപ്യന്‍ മെഡിസിന്‍ റിസര്‍ച്ച്‌ ഏജന്‍സി 2009 നും 2013 നും ഇടയില്‍ അംഗീകാരം നല്‍കി വിപണിയില്‍ എത്തിച്ച മരുന്നുകളില്‍ 57 ശതമാനവും വേണ്ട വിധത്തില്‍ ഫലപ്രദമാകുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ക്യാന്‍സര്‍ ചികില്‍സക്കായി ഉപയോഗിക്കുന്ന മരുന്നുകളില്‍ പകുതിയോളം മാത്രമേ രോഗികള്‍ക്ക് അതിജീവനത്തിനുള്ള ശേഷി നല്‍കുന്നുള്ളൂ. ലണ്ടനിലെ കിംഗ്സ് കോളേജും,ലണ്ടന്‍ സ്ക്കൂള്‍ ഓഫ് ഇക്കണോമിക്സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. നിലവില്‍ വിപണിയിലുള്ള 23 മരുന്നുകളില്‍ നടത്തിയ പരിശോധനയില്‍ 11 എണ്ണം മാത്രമേ വേണ്ടവിധം ഗുണം ചെയ്യുന്നുള്ളുവെന്ന് കണ്ടെത്തി. ലണ്ടന്‍ സ്ക്കൂള്‍ ഓഫ് ഇക്കണോമിക്സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സിലെ പ്രൊഫസര്‍ ഹസെയ്ന്‍ നാസി യുടെ റിപ്പോര്‍ട്ടില്‍ വ്യക്തമായ രീതിയില്‍ മരുന്നുകളുടെ ഗുണങ്ങള്‍ തെളിയിക്കാതെയാണ് യൂറോപ്യന്‍ മാര്‍ക്കറ്റില്‍ പുതിയ മരുന്നുകള്‍ എത്തിച്ചതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Related News