Loading ...

Home National

ഡല്‍ഹിയില്‍ ഇനി സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര

ഡല്‍ഹിയിലെ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ഒരുക്കുന്ന പദ്ധതിക്ക് തുടക്കമായി. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് യുവതികള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചത്. സര്‍ക്കാര്‍ ബസുകളിലാണ് ഈ സേവനം ലഭ്യമാകുന്നതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ക്ഷാ ബന്ധന്‍ ദിനത്തില്‍ എന്റെ സഹോദരികള്‍ക്കുള്ള സമ്മാനം എന്ന് പറഞ്ഞാണ് അരവിന്ദ് കെജ്രിവാള്‍ ഈ പദ്ധതി പ്രഖ്യാപിച്ചത്. ഡല്‍ഹിയില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ എല്ലാ സ്ഥലങ്ങളിലും സിസിടിവി സ്ഥാപിക്കുമെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ബസിന് പുറമെ സ്ത്രീകള്‍ക്ക് മെട്രോയിലും യാത്ര സൗജന്യമാക്കുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലുണ്ട്. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കെജരിവാള്‍ സര്‍ക്കാര്‍ സ്ത്രീ സുരക്ഷയ്ക്ക് ഊന്നല്‍ നല്‍കിയുള്ള ഈ തീരുമാനം എടുത്തിരിക്കുന്നത് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

Related News