Loading ...

Home Education

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്

പത്തനംതിട്ട : കേരള ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. 2018-19 അധ്യയന വര്‍ഷത്തില്‍ ബിരുദ ബിരുദാനന്തര കോഴ്‌സുകള്‍ക്കും ബി.ടെക്, ബിഎസ്‌സി നഴ്‌സിംഗ്, ബിഡിഎസ്, എംബിബിഎസ്, ബിഎഎംഎസ്, ബിഎച്ച്‌എംഎസ്, എല്‍എല്‍ബി കോഴ്‌സുകള്‍ക്കും ഇവയുടെ ബിരുദാനന്തര കോഴ്‌സുകള്‍ക്കും 60 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് വാങ്ങിയവരില്‍ ഒന്നും രണ്ടും സ്ഥാനം നേടിയവര്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും. മാര്‍ക്ക് ലിസ്റ്റുകളുടെയും സര്‍ട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതമുള്ള അപേക്ഷ ഡിസംബര്‍ 15നകം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസില്‍ ലഭ്യമാക്കണം. സംസ്ഥാനത്തിന് പുറത്തുള്ള സര്‍വകലാശാലകളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ കേരളത്തിലെ സര്‍വകലാശാലകള്‍ നല്‍കുന്ന ഇക്വലന്‍സി സര്‍ട്ടിഫിക്കറ്റ് കൂടി അപേക്ഷയോടൊപ്പം ഹാജരാക്കണം. ഫോണ്‍: 0468 2223169.

Related News