Loading ...

Home Gulf

സൗദിയില്‍ കനത്ത മഴയില്‍ 7 മരണം

മനാമ> സൗദി കിഴക്കന്‍ മേഖലയായ ഹഫര്‍ അല്‍ ബാത്തിനില്‍ കനത്ത മഴയിലും മലവെള്ളപാച്ചിലിലും ഏഴു പേര്‍ മരിച്ചു. 11 പേര്‍ക്ക് പരിക്കേറ്റു. വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിയ 1176 പേര സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. ഞായറാഴ്ച രാത്രിയാണ് കനത്ത മഴയുണ്ടായത്. ശക്തമായ ആലിപ്പഴ വര്‍ഷത്തോടെ പെയ്ത മഴയില്‍ നിരവധി വാഹനങ്ങള്‍ കൂട്ടിയിടിച്ചു. താഴ്‌ന പ്രദേശങ്ങളില്‍ വെള്ളം പൊങ്ങി. ഇറാഖ്, കുവൈത്ത് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശമാണ് ഹഫര്‍ അല്‍ ബാത്തിന്‍. ഇവിടെ പുഴകളില്‍ വെള്ളം ഉയര്‍ന്നു.

Related News