Loading ...

Home sports

ആര്‍തറും ഡെംബലെയും ഇല്ല, ബാഴ്സലോണ സ്ക്വാഡ് പ്രഖ്യാപിച്ചു

ലാലിഗയില്‍ നടക്കുന്ന മത്സരത്തിനായുള്ള സ്ക്വാഡ് ബാഴ്സലോണ പ്രഖ്യാപിച്ചു. ഹോം മത്സരത്തില്‍ റയല്‍ വല്ലഡോയിഡിനെ ആണ് ബാഴ്സലോണ ഇന്ന് നേരിടുന്നത്. ബ്രസീലിയന്‍ മിഡ്ഫീല്‍ഡര്‍ ആര്‍തുര്‍ ഇന്ന് ടീമില്‍ ഇടം പിടിച്ചില്ല. രണ്ട് മത്സരങ്ങള്‍ കൂടെ അടുത്ത ഏഴു ദിവസത്തിനുള്ളില്‍ കളിക്കേണ്ടതിനാല്‍ താരത്തിന് വിശ്രമം കൊടുത്തിരിക്കുകയാണ്‌. സസ്പെന്‍ഷനില്‍ ആയിരിക്കുന്ന ഡെംബലെയും ടീമില്‍ ഇല്ല. ജൂനിയര്‍ ഫിര്‍പോയ്ക്കും ഇന്ന് അവസരമില്ല. സെര്‍ജി റൊബേര്‍ട്ടോ, അലേന, കാര്‍ലെസ് പെരെസ് എന്നിവര്‍ സ്ക്വാഡില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇന്ന് രാത്രി 1.45നാണ് മത്സരം നടക്കുക. ബാഴ്സലോണ സ്ക്വാഡ്;

Related News