Loading ...

Home Business

ഓഹരി വിപണി ആരംഭിച്ചത് നേട്ടത്തില്‍ : സെന്‍സെക്സ്-നിഫ്റ്റിപോയിന്റ് ഉയര്‍ന്നു

മുംബൈ : ഓഹരി വിപണി ഇന്ന് നേട്ടത്തോടെ തുടങ്ങി. ചൊവാഴ്ച സെന്‍സെക്സ് 100 പോയിന്റ് ഉയര്‍ന്നു 39343ലും നിഫ്റ്റി 17 പോയിന്റ് ഉയര്‍ന്നു 11644ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. .ബിഎസ്‌ഇയിലെ 697 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോള്‍ 612 ഓഹരികള്‍ നഷ്ടത്തിലാണ്. മാരുതി സുസുകി, എല്‍ആന്റ്ടി, റിലയന്‍സ്, ഇന്‍ഫോസിസ്, ബജാജ് ഓട്ടോ, എച്ച്‌ഡിഎഫ്സി ബാങ്ക്, ടെക് മഹീന്ദ്ര, എസ്ബിഐ, എച്ച്‌സിഎല്‍ ടെക് ,ടാറ്റ സ്റ്റീല്‍, വേദാന്ത, എംആന്റ്‌എം, ടിസിഎസ്, തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലും, ഭാരതി എയര്‍ടെലിന്റെ ഓഹരി വില മൂന്നുശതമാനം താഴന്നു.ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഹീറോ മോട്ടോര്‍കോര്‍പ്, ഐടിസി, സണ്‍ ഫാര്‍മ, എന്‍ടിപിസി, ഏഷ്യന്‍ പെയിന്റ്സ്, പവര്‍ഗ്രിഡ്, ഒഎന്‍ജിസി, യെസ് ബാങ്ക്,ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്സി, തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ദിവസം ദീപാവലി ബലിപ്രതിപദ ദിനത്തോടനുബന്ധിച്ച്‌ കഴിഞ്ഞ ദിവസം ഓഹരി വിപണിക്ക് അവധിയായിരുന്നു. കമ്മോഡിറ്റി, ബുള്ള്യന്‍, ഫോറക്സ് വിപണികളും പ്രവര്‍ത്തിച്ചിരുന്നില്ല. മുഹൂര്‍ത്ത വ്യാപാരത്തില്‍ സംവത് 2076ന് നേട്ടത്തോടെയാണ് തുടങ്ങിയത്.

Related News