Loading ...

Home Education

യു.കെ.യില്‍ മാസ്റ്റേഴ്സ് പഠിക്കാന്‍ കോമണ്‍ വെല്‍ത്ത് മാസ്റ്റേഴ്സ് സ്കോളര്‍ഷിപ്പ്

യു.കെ.യില്‍ ഒരു വര്‍ഷത്തെ മാസ്റ്റേഴ്സ് (എം.ബി.എ.ഒഴികെ) പഠിക്കാന്‍ കോമണ്‍ വെല്‍ത്ത് സ്കോളര്‍ഷിപ്പ് കമ്മിഷന്‍ (സി.എസ്.സി.), സ്കോളര്‍ഷിപ്പുകള്‍ നല്‍ക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്‌. ട്യൂഷന്‍ ഫീസ്, ജീവിതച്ചെലവ് മാസം 1100 മുതല്‍ 1362 വരെ പൗണ്ട് (ഏകദേശം ഒരു ലക്ഷം മുതല്‍ ഒന്നേകാല്‍ ലക്ഷം രൂപ വരെ), എയര്‍ഫെയര്‍, മറ്റ് ചില അലവന്‍സുകള്‍, എന്നിവ ഉള്‍പ്പെടുന്നതാണ് 2020 സെപ്‌റ്റംബര്‍/ ഒക്ടോബര്‍ മാസത്തില്‍ ആരംഭിക്കുന്ന കോഴ്സില്‍ പ്രവേശനം നേടുന്നവര്‍ക്ക് ലഭിക്കാവുന്ന സ്കോളര്‍ഷിപ്പ് പാക്കേജ്. രണ്ടു വര്‍ഷത്തില്‍ താഴെ ദൈര്‍ഘ്യമുള്ള മാസ്റ്റേഴ്സ് യോഗ്യത ഇന്ത്യയില്‍ മാസ്റ്റേഴ്സിനു തുല്യമായി പരിഗണിക്കുന്നില്ലെന്ന കാര്യം അപേക്ഷകര്‍ മനസ്സിലാക്കണം. വിഷയം/മേഖല വികസനത്തിനുവേണ്ടിയുള്ള ശാസ്ത്രം-സാങ്കേതികവിദ്യ; ആരോഗ്യ സംവിധാനം; ആഗോളക്ഷേമം, സമൃദ്ധി എന്നിവയുടെ അഭിവൃദ്ധിപ്പെടുത്തല്‍; ആഗോള സമാധാനത്തിന്റെ ശക്തിപ്പെടുത്തല്‍, സുരക്ഷിതത്വവും ഭരണവും; പ്രതിസന്ധിയിലെ സമീപനം, പ്രതികരണം എന്നിവയുടെ പോഷിപ്പിക്കല്‍; ലഭ്യത, അവസരം, ഉള്‍പ്പെടുത്തല്‍ -ഇവയിലൊന്ന് ആകണം.
അപേക്ഷ
അപേക്ഷാര്‍ഥി ഇന്ത്യയില്‍ സ്ഥിരതാമസമുള്ള ബാച്ചിലര്‍ പ്രോഗ്രാം 2020 ഒക്ടോബറോടെ പൂര്‍ത്തിയാക്കുന്ന ഈ സ്കോളര്‍ഷിപ്പോടെ മാത്രം പഠനം സാധ്യമാകുന്ന വിദ്യാര്‍ഥിയാകണം. സാമ്ബത്തികനില സംബന്ധിച്ച്‌ സത്യപ്രസ്താവന നല്‍കേണ്ടിവരും.
വിശദമായ അറിയിപ്പിന്: https://mhrd.gov.in/scholarships . രണ്ടു രീതികളിലാണ് അപേക്ഷ നല്‍കേണ്ടത്. രണ്ടും നിര്‍ബന്ധമാണ്. ആദ്യ അപേക്ഷ കോമണ്‍വെല്‍ത്ത് സ്കോളര്‍ഷിപ്പ് കമ്മിഷന്‍ ഓണ്‍ലൈന്‍ വഴി ഒക്ടോബര്‍ 30-നകം നല്‍കണം. അപേക്ഷ നല്‍കേണ്ട ലിങ്ക് അറിയിപ്പില്‍ ഉണ്ട്. രണ്ടാമത്തേത് എം.എച്ച്‌.ആര്‍.ഡി.ക്ക്‌ നവംബര്‍ 15-നകം പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള യു.കെ. സര്‍വകലാശാലയില്‍നിന്ന്‌ ലഭിച്ച പ്രവേശന ഓഫര്‍ െലറ്ററിന്റെ പകര്‍പ്പു സഹിതം, http://proposal.sakshat.ac.in/scholarship/ വഴി നല്‍കണം

Related News