Loading ...

Home Europe

ബ്ര​ക്സി​റ്റ് കാ​ലാ​വ​ധി ജ​നു​വ​രി 31 വ​രെ നീ​ട്ടി

ല​ണ്ട​ന്‍: ബ്ര​ക്സി​റ്റ് കാ​ലാ​വ​ധി നീ​ട്ടി ന​ല്‍​ക​ണ​മെ​ന്ന ബ്രി​ട്ട​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ചു. 2020 ജ​നു​വ​രി 31 വ​രെ​യാ​ണ് യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍ സ​മ​യ​പ​രി​ധി നീ​ട്ടി ന​ല്‍​കി​യ​ത്. യൂ​റോ​പ്യ​ന്‍ കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട​സ്ക് ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. നേ​ര​ത്തെ, മൂ​ന്നു മാ​സ​ത്തേ​ക്കു​ കൂ​ടി കാ​ലാ​വ​ധി നീ​ട്ടു​ന്ന കാ​ര്യം യൂ​റോ​പ്യ​ന്‍ യൂ​ണി​യ​ന്‍‌ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നു ഡോ​ണ​ള്‍​ഡ് ട​സ്ക് നി​ര്‍​ദേ​ശി​ച്ച​തി​നു പി​ന്നാ​ലെ ഇ​തി​നെ എ​തി​ര്‍‌​ത്ത് ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.  ജ​നു​വ​രി അ​വ​സാ​നം​വ​രെ കാ​ലാ​വ​ധി നീ​ട്ടി​ത്ത​രാ​ന്‍ ഇ​യു തീ​രു​മാ​നി​ച്ചാ​ല്‍ ഡി​സം​ബ​റി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്ത​ണ​മെ​ന്നു താ​ന്‍ നി​ര്‍​ദേ​ശി​ക്കു​മെ​ന്നാ​യി​രു​ന്നു അ​ന്ന് ജോ​ണ്‍​സ​ന്‍ പ​റ​ഞ്ഞി​രു​ന്ന​ത്. എ​ന്നാ​ല്‍ നി​ല​വി​ല്‍ ജ​നു​വ​രി 31 വ​രെ കാ​ലാ​വ​ധി നീ​ട്ടി ന​ല്‍​കാ​നു​ള്ള തീ​രു​മാ​ന​ത്തോ​ട് ജോ​ണ്‍​സ​ണ്‍ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. ഡി​സം​ബ​റി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ത്ത​ണ​മെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടാ​ലും അ​തി​ന് പ്ര​തി​പ​ക്ഷ ലേ​ബ​ര്‍ പാ​ര്‍​ട്ടി​യു​ടെ സ​ഹ​ക​ര​ണം ആ​വ​ശ്യ​മാ​ണ്. എ​ന്നാ​ല്‍ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ലേ​ബ​ര്‍ നേ​താ​വ് ജെ​റ​മി കോ​ര്‍​ബി​നു​മാ​യി ഒ​ക്ടോ​ബ​ര്‍ 22ന് ​ജോ​ണ്‍​സ​ന്‍ ന​ട​ത്തി​യ ച​ര്‍​ച്ച പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു.

Related News