Loading ...

Home health

കൂര്‍ക്കംവലി സൂക്ഷിക്കുക, കാരണമറിഞ്ഞ് ചികിത്സിക്കണം

കൂര്‍ക്കംവലി ഇല്ലാതാക്കാന്‍ കാരണമറിഞ്ഞ് ചികിത്സിക്കണം. ഇതു ശ്വാസകോശത്തിന്റെ വഴി തടസ്സപ്പെടുത്തുമ്പോഴാണ്കൂര്‍ക്കംവലിയുണ്ടാകുന്നത്.  ഇതിന്റെ ഈണം കൂടിയും കുറഞ്ഞുമിരിക്കും. തടിച്ച കഴുത്തുള്ളവര്‍, മൂക്കില്‍ ദശയുള്ളവര്‍, ശ്വാസനാളിയിലും അന്നനാളത്തിലും മുഴയുള്ളവര്‍, തൈറോയ്ഡുള്ളവര്‍, അമിതഭാരമുള്ളവര്‍, വയറുനിറയെ ഭക്ഷണം കുത്തി നിറയ്ക്കുന്നവര്‍, മലബന്ധമുളളവര്‍, പ്രമേഹമോ പ്രഷറോ അധികമുള്ളവര്‍ എന്നിവര്‍ക്കൊക്കെ കൂര്‍ക്കം വലിക്കു സാധ്യതയുണ്ട്. à´ˆ സാഹചര്യം മാറ്റിയെടുത്താല്‍ കൂര്‍ക്കം വലി ഇല്ലാതാക്കാനും സാധ്യത. 30 മുതല്‍ 60 വരെയുള്ളവരിലാണു കൂര്‍ക്കം വലി കൂടുതലുണ്ടാവുക. വളരെയേറെ പ്രായം ചെന്നവരില്‍ ചിലര്‍ക്ക് à´ˆ ശീലം ഇല്ലാതാകും. കൗമാരക്കാരില്‍ പൊതുവേ à´ˆ ശല്യം കുറവാകും. അന്നനാളവും ശ്വസനനാളിയും കൂടിച്ചേരുന്നിടത്ത് ഭക്ഷണത്തെ ആമാശയത്തിലേക്കും വായുവിനെ ശ്വാസകോശത്തിലേക്കും തിരിച്ചുവിടുന്നയിടത്ത് വാല്‍വിന്റെ രൂപത്തില്‍ ഒരു മാംസക്കഷണമുണ്ട്.

Related News