Loading ...

Home Gulf

ആ അച്ചടി മഷിക്ക് ഇനി സൗഹൃദത്തിന്‍െറ മണം

കു​വൈ​ത്ത് സി​റ്റി: 1990ലെ ​അ​ധി​നി​വേ​ശ​ക്കാ​ല​ത്ത് കു​വൈ​ത്തി​ല്‍നി​ന്ന്​ കൊ​ള്ള​യ​ടി​ക്ക​പ്പെ​ട്ട 2,00,000 പു​സ്ത​കം ഇ​റാ​ഖ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം രാ​ജ്യ​ത്തി​നു തി​രി​ച്ചു​ന​ല്‍കി. കു​വൈ​ത്ത് നാ​ഷ​ന​ല്‍ ലൈ​ബ്ര​റി​യി​ല്‍നി​ന്നും കു​വൈ​ത്ത് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നി​ന്നു​മെ​ല്ലാം കൊ​ണ്ടു​പോ​യ പു​സ്ത​ക​ങ്ങ​ളാ​ണ് തി​രി​ച്ചു ന​ല്‍കി​യ​ത്. അ​ധി​നി​വേ​ശ​ക്കാ​ല​ത്ത് കൊ​ള്ള​യ​ടി​ച്ച മു​ഴു​വ​ന്‍ സ്വ​ത്തു​ക്ക​ളും ച​രി​ത്ര​രേ​ഖ​ക​ളും തി​രി​ച്ചു​ന​ല്‍കാ​ന്‍ കു​വൈ​ത്ത്​ ആ​വ​ശ്യ​പ്പെ​ട്ട​തി​​​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​സ്ത​കം കൈ​മാ​റി​യ​തെ​ന്നും ഇ​രു രാ​ജ്യ​ങ്ങ​ളും നി​ല​നി​ര്‍ത്തി​പ്പോ​രു​ന്ന സ​ഹ​ക​ര​ണ​ത്തി​​​െന്‍റ ഫ​ല​മാ​ണി​തെ​ന്നും കു​വൈ​ത്ത് ഉ​പ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഖാ​ലി​ദ്​ അ​ല്‍ ജാ​റു​ല്ലാ​ഹ് പ​റ​ഞ്ഞു. സു​ര​ക്ഷ കൗ​ണ്‍സി​ലി​​​െന്‍റ നി​ര്‍​ദേ​ശ​പ്ര​കാ​രം ഐ​ക്യ​രാ​ഷ്​​ട്ര​ സ​ഭ​യു​ടെ​യും യു.​എ​ന്‍.​എ.​എം.​ഐ എ​ന്ന സം​ഘ​ട​ന​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പു​സ്ത​ക​ങ്ങ​ള്‍ തി​രി​ച്ചു​ന​ല്‍കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ക്ക്​ നേ​തൃ​ത്വം ന​ല്‍​കി​യി​രു​ന്ന​ത്.ഇ​രു രാ​ജ്യ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള സൗ​ഹൃ​ദ ബ​ന്ധ​ത്തി​​​െന്‍റ തു​ട​ര്‍ച്ച അ​നി​വാ​ര്യ​മാ​ണെ​ന്നും കു​വൈ​ത്ത്​ അ​മീ​ര്‍ ശൈ​ഖ് സ​ബാ​ഹ് അ​ല്‍ അ​ഹ്​​മ​ദ് അ​ല്‍ ജാ​ബി​ര്‍ അ​സ്സാ​ബാ​ഹി​​​െന്‍റ ക​ഴി​ഞ്ഞ ഇ​റാ​ഖ് സ​ന്ദ​ര്‍ശ​ന​വും ഇ​റാ​ഖ് പ്ര​സി​ഡ​ന്‍​റ്​ ബ​ര്‍ഹം സ​ലാ​ഹി​​​െന്‍റ കു​വൈ​ത്ത് സ​ന്ദ​ര്‍ശ​ന​വും വ​ലി​യ മാ​റ്റ​ങ്ങ​ളാ​ണ് ഇ​രു രാ​ജ്യ​ങ്ങ​ള്‍ക്കി​ട​യി​ല്‍ ഉ​ണ്ടാ​ക്കി​യ​തെ​ന്നും ഇ​റാ​ഖ് വി​ദേ​ശ്യ​കാ​ര്യ മ​ന്ത്രാ​ല​യം അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി അം​ബാ​സ​ഡ​ര്‍ ഹാ​സിം അ​ല്‍ യൂ​സു​ഫി വ്യ​ക​ത​മാ​ക്കി. പു​സ്ത​കം ക​ണ്ടെ​ടു​ക്കു​ന്ന​തി​നും ശേ​ഖ​രി​ക്കു​ന്ന​തി​നു​മാ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യം ക​ഠി​ന​മാ​യി പ്ര​യ​ത്‌​നി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.

Related News