Loading ...

Home sports

ഇന്ന് ഐ എസ് എല്ലില്‍ വമ്ബന്‍ പോര്!!

ഇന്ന് ഐ എസ് എല്ലില്‍ വമ്ബന്മാരുടെ പോരാട്ടമാണ്. കഴിഞ്ഞ സീസണിലെ ഫൈനലിന്റെ ആവര്‍ത്തനത്തില്‍ എഫ് സി ഗോവ ബെംഗളൂരു എഫ് സിയെ നേരിടും. ഗോവയില്‍ വെച്ചാണ് മത്സരം നടക്കുന്നത്. കഴിഞ്ഞ ഫൈനലില്‍ ബെംഗളൂരുവിനോട് പരാജയപ്പെട്ട് കിരീടം നഷ്ടമായതിന്റെ വേദന തീര്‍ക്കാന്‍ ആകും എന്ന് തന്നെയാകും ഗോവ ഇന്ന് പ്രതീക്ഷിക്കുന്നത്‌. ഈ സീസണ്‍ മികച്ച രീതിയിലാണ് ഗോവ തുടങ്ങിയത്. പല പ്രധാന താരങ്ങളും ഇല്ലാതിരുന്നിട്ടും ആദ്യ മത്സരത്തില്‍ ചെന്നൈയിനെ വലിയ സ്കോറിന് തോല്‍പ്പിക്കാന്‍ ഗോവയ്ക്കായിരുന്നു. ഇന്ന് അഹ്മദ് ജാഹു, എഡു ബേഡിയ എന്നിവര്‍ തിരികെ എത്തുന്നതോടെ ഗോവ കൂടുതല്‍ ശക്തരാകും. ബെംഗളൂരു എഫ് സി ആദ്യ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോട് സമനില വാങ്ങിയിരുന്നു. നിരവധി അവസരങ്ങക്ക് സൃഷ്ടിച്ചിട്ടും ആദ്യ കളിയില്‍ ഗോള്‍ നേടാന്‍ ബെംഗളൂരുവിനായിരുന്നില്ല. മലയാളി താരം ആശിഖ് ഇന്നും വിങ്ബാക്കായി ആകും ഇറങ്ങുക. വൈകിട്ട് 7.30നാണ് മത്സരം.

Related News