Loading ...

Home Gulf

പ്രവാസി മലയാളി സംഘടനകളുടെ അംഗീകാരം റദ്ദാക്കിയ കേന്ദ്രസര്‍ക്കാരിന് ദില്ലി ഹൈക്കോടതിയുടെ നോട്ടീസ്

കുവൈറ്റിലെ മലയാളി സംഘടനകളുടെ അംഗീകാരം റദ്ദാക്കിയ നടപടിക്കെതിരെ കേന്ദ്രസര്‍ക്കാരിന് നോട്ടീസ്. ദില്ലി ഹൈക്കോടതിയാണ് നോട്ടീസ് നല്‍കിയത്. കുവൈറ്റിലെ ഇന്ത്യന്‍ അംബാസിഡറുടെ നടപടി ചോദ്യം ചെയ്ത് പ്രവാസി ലീഗല്‍ സെല്‍ നല്‍കിയ പരാതിയിലാണ് ദില്ലി ഹൈക്കോടതിയുടെ നടപടി.കേന്ദ്രസര്‍ക്കാര്‍ നാല് ആഴ്ചക്കകം മറുപടി നല്‍കണമെന്നും കോടതി നിര്‍ദേശം നല്‍കി. അംബാസിഡറുടെ നടപടിക്കെതിരെ നേരത്തെ സംസ്ഥാന സര്‍ക്കാര്‍ വിദേശകാര്യ സെക്രട്ടറിക്ക് പരാതി നല്കിയിരുന്നു

Related News