Loading ...

Home Business

ഐസിഐസിഐ ബാങ്കിന്റെ അറ്റാദായത്തില്‍ 28 ശതമാനം ഇടിവ്

2019 സെപ്റ്റംബറില്‍ അവസാനിച്ച ത്രൈമാസത്തില്‍ ഐസിഐസിഐ ബാങ്കിന്റെ അറ്റാദായം 27.90 ശതമാനം ഇടിഞ്ഞ് 654.96 കോടി രൂപയായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 908.88 കോടി രൂപയായിരുന്ന ബാങ്കിന്റെ അറ്റാദായം. ബാങ്കിന്റെ അറ്റ ​​പലിശ വരുമാനം 25.53 ശതമാനം വര്‍ധിച്ച്‌ 8,057 കോടി രൂപയായി. കഴിഞ്ഞ വ‍ര്‍ഷം രണ്ടാം പാദത്തില്‍ ഇത് 6,418 കോടി രൂപയായിരുന്നു.അവലോകന കാലയളവില്‍ മൊത്ത നിഷ്‌ക്രിയ ആസ്തി 6.37 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 8.54 ശതമാനമായിരുന്നു. 2019 ജൂണ്‍ അവസാനിച്ച മുന്‍ പാദത്തില്‍ ഇത് 6.49 ശതമാനമായിരുന്നു. അറ്റ എന്‍‌പി‌എയുടെ ശതമാനം 3.65 ശതമാനത്തില്‍ നിന്ന് 1.60 ശതമാനമായി ഉയര്‍ന്നു. 2019 ജൂണ്‍ അവസാനിച്ച പാദത്തില്‍ ഇത് 1.77 ശതമാനമായിരുന്നു.

Related News