Loading ...

Home USA

ടിക് ടോക്ക് ഉയര്‍ത്തുന്ന ദേശീയ സുരക്ഷാ ഭീഷണി: ആപ്ലിക്കേഷനെതിരെ അന്വേഷണം വേണമെന്ന് ആവശ്യം

വാഷിങ്ടണ്‍: ചൈനീസ് ഹ്രസ്വ വീഡിയോ ആപ്ലിക്കേഷന്‍ ടിക് ടോക്ക് ഉയര്‍ത്തുന്ന ദേശീയ സുരക്ഷാ ഭീഷണികളെ കുറിച്ച അന്വേഷിക്കണമെന്ന് അമേരിക്കന്‍ ഭരണകൂടത്തോട് രണ്ട് മുതിര്‍ന്ന സെനറ്റര്‍മാര്‍ ആവശ്യപ്പെട്ടു. ചൈനയ്ക്ക് വേണ്ടി ടിക് ടോക്ക് ചാരവൃത്തി നടത്തുന്നുവെന്നാണ് ആരോപണം. ഹ്രസ്വ വീഡിയോകള്‍ പങ്കുവെക്കാന്‍ അനുവദിക്കുന്ന ടിക് ടോക്ക് അടുത്തിടെ ഡൗണ്‍ലോഡുകളുടെ എണ്ണത്തില്‍ ഫെയ്‌സ്ബുക്കിനേയും ഇന്‍സ്റ്റാഗ്രാമിനേയും മറികടന്നിരുന്നു. ദേശീയ രഹസ്യാന്വേഷണ വിഭാഗം ആക്ടിങ് ഡയറക്ടര്‍ ജോസഫ് മഗ്വയറിനുള്ള കത്തില്‍ സെനറ്റിലെ ഡെമോക്രാറ്റ് നേതാവായ ചക്ക് ഷമ്മറും റിപ്ലബ്ലിക്കന്‍ സെനറ്ററായ ടോം കോട്ടനുമാണ് ടിക് ടോക്ക് ഉടമ ബൈറ്റ്ഡാന്‍സ് ചൈനീസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് ഉപഭോക്തൃ വിവരങ്ങള്‍ കൈമാറാന്‍ നിര്‍ബന്ധിതരായേക്കുമെന്ന ആശങ്ക ഉയര്‍ത്തി. ഇത് ഉപയോക്താക്കളുടെ ഫോണുകളിലേക്കും കംപ്യൂട്ടറുകളിലേക്കും പിന്‍വാതില്‍ പ്രവേശനം അനുവദിക്കുമെന്നും ഇവര്‍ ആരോപിക്കുന്നു.

Related News