Loading ...

Home National

നാലുവര്‍ഷം, 12450കോടി രൂപ: പാര്‍ലമെന്റിന് പുതിയ മന്ദിരം; കരാര്‍ ഗുജറാത്ത് കമ്ബനിക്ക്

ന്യൂഡല്‍ഹി: പുതിയ പാര്‍ലമെന്റ് നിര്‍മ്മാണത്തിനും സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് നവീകരണത്തിനുമുള്ള പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ രൂപംനല്‍കി. നാലു വര്‍ഷമെടുത്ത് പൂര്‍ത്തിയാക്കുനന പദ്ധതിക്ക് 12,450കോടിരൂപയാണ് ചെവവ് പ്രതീക്ഷിക്കുന്നത്. അടുത്ത മെയില്‍ നിര്‍മ്മാണം തുടങ്ങാനാണ് ആലോചന. പദ്ധതിയുടെ കണ്‍സല്‍റ്റന്‍സി കരാര്‍ 229.7 കോടി രൂപയ്ക്ക് ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായ എച്ച്‌സിപി ഡിസൈന്‍ പ്ലാനിങ് കമ്ബനിക്ക് നല്‍കി. സ്‌കൂള്‍ ഓഫ് പ്ലാനിങ് ആന്‍ഡ് ആര്‍ക്കിടെക്‌ട് ഡയറക്ടര്‍ ഡോ. പിഎസ്‌എന്‍ റാവു അധ്യക്ഷനായ സമിതിയാണ് കണ്‍സല്‍റ്റന്‍സിയെ തിരഞ്ഞെടുത്തതെന്നു നഗരവികസന മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. 2022 ലെ പാര്‍ലമെന്റ് സമ്മേളനം പുതിയ മന്ദിരത്തില്‍ നടത്താനാണ് സര്‍ക്കാര്‍ നീക്കം. 250 വര്‍ഷം മുന്നില്‍ക്കണ്ടുള്ള രൂപകല്‍പനയാണ് തയ്യാറാക്കുന്നത്. നിലവിലുള്ള പാര്‍ലമെന്റ് മന്ദിരം പൊളിക്കില്ല. പലയിടത്തായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഇവിടേയ്ക്കു മാറ്റും. പ്രതിമാസം 1000 കോടി രൂപ ലാഭം ഇതിലൂടെ ലഭിക്കും. ഓഫീസുകള്‍ക്ക് വേണ്ടി രാഷ്ട്രപതി ഭവന്‍ മുതല്‍ ഇന്ത്യ ഗേറ്റ് വരെ രാജ്പഥിന്റെ ഇരുവശങ്ങളിലുമായി പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കും.

Related News