Loading ...

Home sports

ഫ്രഞ്ച് ഓപ്പണില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ല; ഫൈനല്‍ ലക്ഷ്യമിട്ടു സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി സഖ്യം ഇന്നിറങ്ങും

പാരീസ് : ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്റണില്‍ പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ല. പുരുഷ ഡബിള്‍സില്‍ ഫൈനല്‍ ലക്ഷ്യമിട്ടു ഇന്ത്യയുടെ സാത്വിക് സായിരാജ്-ചിരാഗ് ഷെട്ടി സഖ്യം. സെമിഫൈനല്‍ പോരാട്ടത്തിനായി ഇന്നിറങ്ങും. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ എട്ടാം സീഡായ കിം അസ്ട്രപ്-ആന്‍ഡേഴ്സ് റാസ്മസന്‍ സഖ്യത്തെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ സഖ്യം സെമിയില്‍ എത്തിയത്. സ്കോര്‍ : 21-13, 22-20. അതേസമയം ലോക ചാമ്ബ്യന്‍ ഇന്ത്യയുടെ പി വി സിന്ധു സെമി ഫൈനല്‍ കാണാതെ പുറത്തായി. ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്ബര്‍ താരം തായി സു യിങാണ് സിന്ധുവിനെ തോല്‍പ്പിച്ചത്.സ്കോര്‍ 16-21, 26-24,18-21. ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായ സൈന നെഹ്‍വാളും ഫ്രഞ്ച് ഓപ്പണില്‍ പരാജയപെട്ടു പുറത്തായിരുന്നു. ലോക ചാംപ്യന്‍ ആയ ശേഷമുള്ള ടൂര്‍ണമെന്‍റുകളിലൊന്നും സിന്ധുവിന് സെമിയില്‍ എത്താന്‍ സാധിച്ചിട്ടില്ല. ചൈന, കൊറിയ, ഡെന്‍മാര്‍ക്ക് ഓപ്പണുകളില്‍ സെമിക്ക് മുമ്ബെ താരം പുറത്തായിരുന്നു.

Related News